ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ അയക്കേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശിലെ വ്യാപാരികളോട് കേരളത്തിലെ മത്സ്യവ്യാപാരികള്‍
ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി മത്സ്യമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്‍റ്സ് ആന്‍റ് കമ്മീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍
ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ കേരളത്തിലേക്ക് അയക്കേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശിലെ വ്യാപാരികളോട് ആവശ്യപ്പെടുമെന്ന് മത്സ്യ വ്യാപാരികള്‍. രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍പ്പന നടത്തുന്നില്ലെന്നും വ്യാപാരികള്‍ അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി മത്സ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്‍റ്സ് ആന്‍റ് കമ്മീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍ ആരോപിച്ചു.
ആന്ധ്രാപ്രദേശിനു പുറമേ തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വന്ന മീനിലും ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് കടന്നിരുന്നു. രാസവസ്തുക്കള്‍ കലര്‍ന്ന മീന്‍ വില്‍പ്പന നടക്കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മീന്‍ വില്‍പ്പനക്കാര്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ കേരളത്തിലേക്ക് അയക്കേണ്ടതില്ലെന്ന് മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികളെ അറിയിക്കാനാണ് തീരുമാനം.
എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി പ്രചാരണം നടക്കുണ്ടെന്ന ആക്ഷേപവും മത്സ്യവ്യാപാരികള്‍ക്കുണ്ട്. നിലവില്‍ സംസ്ഥാനത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍ക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വ്യാജ പ്രചാരണങ്ങള്‍ മത്സ്യത്തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
Adjust Story Font
16