കാസര്‍കോട് ബെള്ളൂരില്‍ ദലിതുകളോട് അയിത്തം; യാത്രാവിലക്ക് കാരണം രോഗിയെ എത്തിച്ചത് തലച്ചുമടായി
മേല്‍ജാതിക്കാരുടെ വീടിനോട് ചേര്‍ന്ന റോഡ് വഴി താഴ്ന്നജാതിക്കാരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ പോലും അനുവദിക്കുന്നില്ല.
കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ ബെള്ളൂര്‍ പഞ്ചായത്തിലെ ദലിത് കോളനിവാസികളോട് അയിത്തം. മേല്‍ജാതിക്കാരുടെ വീടിനോട് ചേര്‍ന്ന റോഡ് വഴി താഴ്ന്നജാതിക്കാരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ പോലും അനുവദിക്കുന്നില്ല. യാത്രാവിലക്ക് കാരണം പാമ്പ് കടിയേറ്റ ദലിത് യുവാവ് മരിച്ച സംഭവത്തില്‍ ജില്ലാഭരണകൂടം റിപ്പോര്‍ട്ട് തേടി.
ബെള്ളൂര്‍ പഞ്ചായത്തിലെ ഹൊസോളിഗെ തൊട്ടത്തിന്‍ മൂല കോളനിയില്‍ 80 കുടുംബം താമസിക്കുന്നുണ്ട്. ഇതില്‍ നാല് പട്ടികവര്‍ഗ വിഭാഗവും 37 പട്ടികജാതി വിഭാഗവുമാണ്. താഴ്ന്ന ജാതിക്കാരായത് കൊണ്ട് ഈ റോഡ് വഴി വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് രോഗിയെ എത്തിച്ചത് തലചുമടായിട്ടാണ്.
മൂന്ന് മാസം മുന്‍പ് പാമ്പ് കടിയേറ്റ ദലിത് യുവാവ് സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരിച്ചിരുന്നു. ഈ സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും ആരോപണമുണ്ട്.
Adjust Story Font
16