ഫുട്ബോള്‍ ആരവദിനങ്ങളില്‍ ‘ലോകം കാറ്റ് നിറച്ച പന്തിന്റെ കൂടെ’യുമായി പന്ന്യന്‍ രവീന്ദ്രന്‍
ബ്രസീല്‍ ഫാന്‍ പന്ന്യന്‍ രവീന്ദ്രന്‍റെ പുസ്തകം പ്രകാശനം ചെയ്തത് കടുത്ത അര്‍ജന്‍റീനിയന്‍ ആരാധകനായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
ലോകം കാല്‍പ്പന്തുകളിയുടെ ലഹരിയില്‍ മുങ്ങുമ്പോള്‍ ഫുട്ബോളിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുകയാണ് പുതിയ പുസ്തകത്തിലൂടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ലോകം കാറ്റ് നിറച്ച പന്തിന്റെ കൂടെ എന്ന പേരില്‍ പ്രഭാത് ബുക് ഹൌസ് പുറത്തിറക്കിയ പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
ഫുട്ബോളിനോടുള്ള പന്ന്യന്‍ രവീന്ദ്രന്‍റെ ഇഷ്ടം എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ നേതാവ് ആയിരുന്നില്ലെങ്കില്‍ പന്ന്യന്‍ നല്ല ഫുട്ബോളര്‍ ആയേനെ എന്നാണ് വി എസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. ആ ഭ്രമമാണ് ലോകകപ്പ് കാലത്ത് ഫുട്ബോളിന്‍റെ ചരിത്രം ഉള്‍പ്പെടെ സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം ഒരുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ബ്രസീല്‍ ഫാന്‍ പന്ന്യന്‍ രവീന്ദ്രന്‍റെ പുസ്തകം പ്രകാശനം ചെയ്തത് കടുത്ത അര്‍ജന്‍റീനിയന്‍ ആരാധകനായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
സെവന്‍സ് ഫുട്ബോള്‍ കളിക്കാരനായും ആകാശവാണിയില്‍ ഫുട്ബോള്‍ കമന്ററി പറഞ്ഞും പണ്ട് തിളങ്ങിയ പന്ന്യന്‍റെ ഫുട്ബോളിനെ കുറിച്ചുള്ള മൂന്നാമത്തെ പുസ്തകമാണ് ഇത്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലൂടെ, ഫിഫ കപ്പും ഫുട്ബോള്‍ ചരിത്രവും എന്നിവയാണ് മറ്റ് രണ്ട് കൃതികള്‍
Adjust Story Font
16