കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലെ പ്രവേശനത്തിന് മത സംഘടനകളുടെ കത്ത്: അധികാരം ഇനി ക്രിസ്ത്യന്‍ സഭാ മേധാവികള്‍ക്ക് മാത്രം
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിലെ സംവരണ സീറ്റില്‍ ന്യൂനപക്ഷ മതനേതാക്കളുടെ ശിപാര്‍ശ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഭാഗികമായി പിന്‍വലിച്ചു.
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിലെ സംവരണ സീറ്റില്‍ ന്യൂനപക്ഷ മതനേതാക്കളുടെ ശിപാര്‍ശ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഭാഗികമായി പിന്‍വലിച്ചു. മുസ്‍ലിം മതസംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ അധികാരമാണ് പിന്‍വലിച്ചത്. എന്നാല്‍ ക്രിസ്ത്യന്‍ സഭാ മേധാവികള്‍ക്ക് നല്‍കിയിരുന്ന അധികാരം സര്‍ക്കാര്‍ നിലനിര്‍ത്തി.
കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലെ പ്രവേശനത്തിന് മത സംഘടനകളുടെ കത്ത് ഹാജരാക്കണമെന്ന കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ അധ്യയനവര്‍ഷം വന്‍ വിവാദമാണ് സൃഷ്ടിച്ചത്. മീഡിയവണ്‍ വാര്‍ത്ത പുറത്തുവിട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയെങ്കിലും ഒരുവിഭാഗം മുസ്‍ലിം, ക്രിസ്ത്യന്‍ മാനേജ്‍മെന്റുകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി. എന്നാല്‍ മത മേധാവികളുടെ കത്തിന്റെ മറവില്‍ വന്‍ സീറ്റ് കച്ചവടം നടന്നതായി ആരോപണം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
ഇത് മുസ്‍ലിം മാനേജ്‍മെന്റ് കോളജുകളിലേക്ക് എല്ലാ മുസ്ലീം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മതം തെളിയിക്കാന്‍ റവന്യു രേഖ മാത്രം ഹാജരാക്കിയാല്‍ മതി. ഇതോടെ മുസ്‍ലീം മാനേജ്‍മെന്റ് കോളേജുകളില്‍ മത സംഘടനകള്‍ക്കും ജില്ലക്കും വിവിധ പ്രദേശങ്ങള്‍ക്കുമൊക്കെ വീതം വെച്ചുനല്‍കിയ സംവരണ ക്വാട്ട ഇല്ലാതായി. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‍മെന്റ് കോളേജുകളിലെ സാമുദായിക ക്വാട്ടയില്‍ മതനേതാക്കളുടെ ശിപാര്‍ശ തുടരും. കോളേജ് നടത്തുന്ന സഭകളിലെ വിദ്യാര്‍ഥികള്‍ക്കും സംവരണം ലഭിക്കും. ഈ സീറ്റുകളിലേക്ക് ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Adjust Story Font
16