Quantcast

കെവിന്റേത് മുങ്ങിമരണമല്ല; ഷാനുവും മറ്റ് പ്രതികളും മുക്കിക്കൊന്നതാണെന്ന് അനീഷ്

കെവിന്റെ മരണം വെള്ളത്തില്‍ വീണാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അനീഷ്. ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കിക്കൊല്ലുകയായിരുന്നു. നീനുവിന്റെ അമ്മയുടെ പങ്ക് അന്വേഷിക്കണം. താന്‍ നുണപരിശോധനക്ക് തയ്യാര്‍

MediaOne Logo

Web Desk

  • Published:

    29 Jun 2018 10:18 AM GMT

കെവിന്റേത് മുങ്ങിമരണമല്ല; ഷാനുവും മറ്റ് പ്രതികളും മുക്കിക്കൊന്നതാണെന്ന് അനീഷ്
X

കെവിന്റേത് മുങ്ങിമരണമല്ലെന്ന് ബന്ധു അനീഷ്. രാസപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് അനീഷിന്റെ പ്രതികരണം. ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കി കൊന്നതാണ്. സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം നടത്തണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും അനീഷ് മീഡിയവണ്ണിനോട് പറഞ്ഞു. അതിനിടെ പ്രത്യകേ മെഡിക്കല്‍ സംഘം തെന്മലയിലെത്തി പരിശോധന നടത്തി.

മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്ന രാസപരിശോധന ഫലമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കെവിന്റേത് മുങ്ങിമരണമല്ലെന്നാണ് അനീഷ് പറയുന്നത്. ബോധമില്ലാതിരുന്ന കെവിനെ ഷാനു അടക്കമുള്ളവര്‍ മുക്കി കൊന്നതാകാം. മുട്ടറ്റം വെള്ളമുള്ള ചാലിയക്കരയാറ്റില്‍ കെവിന്‍ എങ്ങനെ മുങ്ങിമരിക്കുമെന്നും അനീഷ് ചോദിക്കുന്നു.

സത്യം പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് അനീഷ് പറയുന്നത്. ആവശ്യമായ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണ്. ഗൂഢാലോചനയില്‍ അടക്കം നീനുവിന്റെ അമ്മ രഹ്‍നയ്ക്ക് പങ്കുണ്ട്. ഇവര്‍ കെവിനെ രണ്ട് തവണ ഭീഷിപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കണമെന്നും അനീഷ് മീഡിയവണ്ണിനോട് പറഞ്ഞു.

TAGS :

Next Story