Quantcast

കാണാതായിട്ട് ദിവസം 100; പക്ഷേ ജസ്‍നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ പോലുമാകാതെ പൊലീസ്

മുക്കൂട്ടുതറയിൽ നിന്നും ബസിൽ കയറിയ ജസ്‍ന എരുമേലി ബസ്റ്റാന്‍റിൽ എത്തിയതിന് ദൃക്സാക്ഷികളുണ്ട്. മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നു കരുതുന്ന ജസ്‍ന പിന്നീട് എങ്ങോട്ട് പോയി എന്ന് കണ്ടെത്തിയിട്ടില്ല.

MediaOne Logo

Web Desk

  • Published:

    29 Jun 2018 8:36 AM GMT

കാണാതായിട്ട് ദിവസം 100; പക്ഷേ ജസ്‍നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ പോലുമാകാതെ പൊലീസ്
X

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും ജസ്‍ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് 100 ദിവസം. കേസിൽ അന്വേഷണം വഴിമുട്ടിയതോടെ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. തിരോധാനത്തിന് നൂറ് ദിനങ്ങളാകുമ്പോൾ ആക്ഷൻ കൗൺസിലും കോൺഗ്രസും സമരപാതയിലാണ്.

കൊല്ലമുള കുന്നത്ത് വീട്ടിൽ നിന്നും കഴിഞ്ഞ മാർച്ച് 22 ന് രാവിലെ 9.30 ഓടെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിൽ പോകാനായി ഇറങ്ങിയ ജസ്‍നയെ പിന്നീട് ആരും കണ്ടിട്ടില്ല. മുക്കൂട്ടു തറയിൽ നിന്നും ബസിൽ കയറിയ ജസ്‍ന എരുമേലി ബസ്റ്റാന്‍റിൽ എത്തിയതിന് ദൃക്സാക്ഷികളുണ്ട്. മുണ്ടക്കയത്തേക്കുള്ള ബസിൽ രാവിലെ പത്തരയ്ക്ക് കയറിയെന്നു കരുതുന്ന ജസ്‍നപിന്നീട് എങ്ങോട്ട് പോയി എന്ന് കണ്ടെത്തിയിട്ടില്ല.

മാർച്ച് 22ന് എരുമേലി പോലീസിലും അടുത്ത ദിവസം വെച്ചൂച്ചിറയിലും പിതാവ് ജയിംസ് പരാതി നൽകി . കേസിൽ മെയ് 18ന് പ്രത്യേക അന്വേഷണ സംഘം നിലവിൽ വന്നു. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ജസ്‍ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ സുഹൃത്തിന് താൻ മരിക്കാൻ പോകുന്നു എന്ന് അയച്ച സന്ദേശം കണ്ടെത്തിയതോടെ, സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. പിതാവ് ജയിംസിന്റെ നിർമാണ സ്ഥലങ്ങളിലും മറ്റും മണ്ണ് മാറ്റി പരിശോധന നടന്നിട്ടും ഫലമുണ്ടായില്ല.

ഒരുലക്ഷത്തോളം ഫോൺകോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ജസ്‍നയുടെ ഫോണിൽ നിന്നുള്ള സന്ദേശങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിക്കുന്നു. പക്ഷേ ജസ്‍നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

TAGS :

Next Story