മീനില്‍ ഫോര്‍മാലിന്‍: കേന്ദ്രം ഗൌരവപൂര്‍വ്വം കാണണമെന്ന് കേരളം
ഉപഭോക്താക്കളുടെ അവസ്ഥ കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെടണമെന്ന് യോഗത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍
മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൌരവപൂര്‍വ്വം കാണണമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ കേരളം. ഉപഭോക്താക്കളുടെ അവസ്ഥ കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെടണമെന്ന് യോഗത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ തയ്യാറായില്ല.
ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് കേരളം കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന വിഷയമാണിത്. എങ്കിലും നല്ല ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഗൌരവപൂര്‍വ്വം ഇടപടണമെന്ന് മന്ത്രി സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
മന്ത്രി പി തിലോത്തമനും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗ ശേഷം കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടും ഫോര്‍മാലില്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ വിഷ മത്സ്യ കാര്യത്തില്‍ കൃത്യമായി പ്രതികരിക്കാന്‍ രാംവിലാസ് പാസ്വാന്‍ തയ്യാറായില്ല. മന്ത്രി കാര്യങ്ങള്‍ പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിന്നീട് സുനില്‍ കുമാര്‍ പറഞ്ഞു.
നെല്ല് ഏറ്റടുക്കുന്നതിനുള്ള കേന്ദ്ര പദ്ധതി പ്രകാരം ഒരു ക്വിന്‍റലില്‍ നിന്ന് കിട്ടേണ്ട അരിയുടെ അളവ് 68 കിലോയാണ്. ഇത് 64 കിലോയാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ഗൌരവപൂര്‍വ്വം പരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്
Adjust Story Font
16