ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്; നിലപാട് വ്യക്തമാക്കി സി.പി.എം.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് തെറ്റാണ്. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് തെറ്റാണ്. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം നടന്‍ തിലകനെതിരായ നടപടി മരണത്തിന് ശേഷമെങ്കിലും അമ്മക്ക് പിന്‍വലിക്കാമായിരുന്നുവെന്ന് മകന്‍ ഷമ്മി തിലകന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ സി.പി.എം പ്രസ്താവന അമ്മയിലെ തീരുമാനത്തില്‍ പങ്കാളികളായവര്‍ക്കുള്ള മറുപടിയാണെന്ന് കോടിയേരി പറഞ്ഞു. അമ്മയിലെ ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ല. അതിനാല്‍ അവരോട് വിശദീകരണം ചോദിക്കേണ്ടതില്ല. മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും മോഹന്‍ലാലിനെതിരായ ആക്രമണം അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം നടന്‍ തിലകനെതിരായ നടപടി മരണത്തിന് ശേഷമെങ്കിലും അമ്മക്ക് പിന്‍വലിക്കാമായിരുന്നുവെന്നും അമ്മ പുറത്തിറക്കിയ സുവനീറില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്നും തിലകന്റെ മകന്‍ ഷമ്മി തിലകന്‍ പറഞ്ഞു.
ഫെഫ്ക്ക ഇന്നലെ ആഷിഖ് അബുവിനയച്ച തുറന്ന കത്തിന് മറുപടിയുമായി ആഷിഖും രംഗത്തെത്തി. ഇപ്പോഴും ആ വേദി എനിക്ക് വേണ്ടി തുറന്നുവെച്ചിട്ടുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. നടി ആക്രമിക്കപ്പെട്ടതു മുതല്‍ സത്രീകള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടെന്നു പറഞ്ഞപ്പോള്‍ ഫെഫ്ക്കയുടെ മൌനം അപാരമായിരുന്നുവെന്നും ഇരക്കൊപ്പം നിന്നതില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുമാണ് പോസ്റ്റ് അവസാനിക്കുന്നത്.
Adjust Story Font
16