ലൈംഗിക പീഡനം; മാര്‍പാപ്പക്ക് രേഖാമൂലം പരാതി നല്‍കിയെന്ന് കന്യാസ്ത്രീ
ഇ-മെയില്‍ വഴി മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിക്കും പരാതി നല്കിയിരുന്നു
ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കന്യാസ്ത്രീയുടെ മൊഴി. മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിക്കും കര്‍ദ്ദിനാളിനും നേരത്തെ പരാതി നല്കിയിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് കന്യാസ്ത്രീ മൊഴി നല്‍കി. ചട്ടങ്ങള്‍ ലംഘിച്ച് ബിഷപ്പ് മഠത്തില്‍ താമസിച്ചുവെന്നും പൊലീസിന് നല്കിയ മൊഴിയില്‍ കന്യാസ്ത്രീ വ്യക്തമാക്കുന്നു. പരാതി ലഭിച്ചിട്ടില്ലെന്ന്കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.
2014 മെയ് അഞ്ചിനാണ് ബിഷപ്പ് ആദ്യമായി കുറവിലങ്ങാട്ടെ മഠത്തില്‍ താമസിക്കാന്‍ എത്തിയത്. അന്നുമുതല്‍ പീഡനം നടന്നിട്ടുണ്ട്. ഇതിന് ശേഷം 12 തവണ മഠത്തില്‍ താമസിച്ചു. സന്ദര്‍ശനം മാത്രം അനുവധിച്ചിട്ടുള്ള മഠത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ബിഷപ്പ് താമസിച്ചതെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. തെളിവായി മഠത്തിലെ രജിസ്റ്ററും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ആദ്യം പരാതി നല്കിയത്. കുറവിലങ്ങാട്ടെ പള്ളിവികാരിക്കാണ് പിന്നീട് പാല ബിഷപ്പിന് പരാതി നല്കി. എന്നാല്‍ ഇവര്‍ നടപടിയെടുത്തില്ല. തുടര്‍ന്നാണ്ക ര്‍ദ്ദിനാളിന് പരാതി നല്കിയത് ഇതും ഫലം കാണാതെ വന്നതോടെയാണ് മാര്‍പ്പയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കന്യാസ്ത്രീ പൊലീസിന് നല്കിയ മൊഴി. ഇമെയില്‍ മുഖേന മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിക്കാണ് പരാതി നല്കിയ്ത്. ഇതും ഫലം കാണാതെ വന്നതോടെയാണ് പൊലീസിന് സമീപിച്ചതെന്നാണ് കന്യാസത്രീ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറയുന്നത്.
സഭയ്ക്കുളളില്‍ പ്രശ്നം പരിഹരിക്കാന്‍ മുകൈ എടുത്തിലെന്ന് മാത്രമല്ല. ഇത്തരം സംഭവം പൊലീസിനെ അറിയിച്ചില്ലെന്ന ഗുരുത വീഴ്ച കൂടിയാണ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആയതിനാല്‍ വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകും.
Adjust Story Font
16