സമ്പൂര്‍ണ കാര്‍ഷിക സഹായ കേന്ദ്രവുമായി മുന്‍ കൃഷി ഓഫീസര്‍
പത്തനംതിട്ട കോന്നി കുളത്തുങ്കലിലെ ഇദ്ദേഹത്തിന്റെ അഗ്രോ ക്ലിനിക്സ് എന്ന സ്ഥാപനത്തിലേക്ക് കടന്നുചെന്നാല്‍ കാര്‍ഷിക അഭിരുചിയുള്ള ആര്‍ക്കും ശാസ്ത്രീയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൌജന്യമായി ലഭിക്കും
കൃഷി ഉപകരണങ്ങളും ശാസ്ത്രീയ കൃഷി അറിവുകളും ഒരു കുടക്കീഴില്‍ ഒരുക്കിയ മാത്യു ജോസഫ് എന്ന മുന്‍ കൃഷി ഓഫീസറെ പരിചയപ്പെടാം. പത്തനംതിട്ട കോന്നി കുളത്തുങ്കലിലെ ഇദ്ദേഹത്തിന്റെ അഗ്രോ ക്ലിനിക്സ് എന്ന സ്ഥാപനത്തിലേക്ക് കടന്നുചെന്നാല്‍ കാര്‍ഷിക അഭിരുചിയുള്ള ആര്‍ക്കും ശാസ്ത്രീയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൌജന്യമായി ലഭിക്കും.
കൃഷി ഓഫീസര്‍ എന്ന ഔദ്യോഗികവൃത്തി ഉപേക്ഷിച്ചാണ് സമ്പൂര്‍ണ കാര്‍ഷിക സഹായ കേന്ദ്രം എന്ന തന്റെ ആശയം മാത്യു ജോസഫ് സാക്ഷാത്കരിച്ചത്. ചെറുതും വലുതുമായ കാര്‍ഷിക ഉപകരണങ്ങള്‍, ജൈവ വളങ്ങള്‍, സൂക്ഷ്മാണുക്കള്‍,അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ മുതലായവയെയെല്ലാം അഗ്രോ ക്ലിനിക്സ് എന്ന തന്റെ സ്ഥാപനത്തിന്റെ മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവന്നു. ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ചുള്ള കൃത്യമായ അവബോധമില്ലായ്മയാണ് കര്‍ഷകരുടെ പ്രധാന പ്രശ്നം. ഇത് പരിഹരിക്കലാണ് തന്റെ ഉദ്യമമെന്ന് ഈ മുന്‍ കൃഷി ഓഫീസര്‍ പറയുന്നു.
ആധുനിക കൃഷി സമ്പ്രദായങ്ങളായ പോളി ഹൌസ്, ഡ്രിപ്പ് ഇറിഗേഷന്‍, ഗാര്‍ഡനിംഗ് എന്നിവയെക്കുറിച്ചും മാത്യു ജോസഫ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഫോണിലോ നേരിട്ടോ ഏത് സമയത്തും കര്‍ഷകര്‍ക്ക് തന്നെ സമീപിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. മാത്യു ജോസഫിന്റെ ഫോണ്‍ നമ്പര്‍: 9656648187
Adjust Story Font
16