സാങ്കേതികത്വം പറഞ്ഞ് വീട് അനുവദിച്ചില്ല; അമ്മയും മക്കളും കുത്തിയിരിപ്പ് സമരത്തില്‍
അടച്ചുറപ്പില്ലാത്ത ഒരു ഷെഡ്ഡില്‍ കിടന്നുറങ്ങുമ്പോഴും, ബാത്ത്റൂം പോലുമില്ലാതെ അവിടെ താമസിക്കുമ്പോഴും ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീട് സ്വപ്നം കണ്ടിരുന്നു ആര്യയും കുടുംബവും
ലൈഫ് പദ്ധതിയില്‍ നിന്നൊഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി അമ്മയും രണ്ട് പെണ്‍മക്കളും കുത്തിയിരിപ്പ് സമരം നടത്തുന്നു. ഉള്ള്യേരി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് തെരുവത്ത് ആയിരോളിമീത്തല്‍ ഗിരീഷന്‍റെ ഭാര്യ സുധയും മക്കളും സമരം നടത്തുന്നത്.
അടച്ചുറപ്പില്ലാത്ത ഒരു ഷെഡ്ഡില്‍ കിടന്നുറങ്ങുമ്പോഴും, ബാത്ത്റൂം പോലുമില്ലാതെ അവിടെ താമസിക്കുമ്പോഴും ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീട് സ്വപ്നം കണ്ടിരുന്നു ആര്യയും കുടുംബവും. ഉള്ള്യേരി പഞ്ചായത്തില്‍ 38ആം നമ്പറിലാണ് ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടനുവദിച്ചത്. ഇതിനായി എല്ലാ രേഖകളും പഞ്ചായത്തില്‍ സമര്‍പ്പിച്ചു. ഒടുവില്‍ കരാറില്‍ ഒപ്പ് വെയ്ക്കാനെത്തിയപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ ഇവര്‍ക്ക് വീടനുവദിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്.
ഗിരീഷിന്‍റെയും കുടുംബത്തിന്‍റെയും പേര് അമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ്. എന്നാല്‍ ഗിരീഷും കുടുംബവും വേറെയാണ് താമസം. ഇവരുടെ പേരുള്ള റേഷന്‍കാര്‍ഡിലെ ഉടമസ്ഥക്ക് വീടുള്ളതിനാല്‍ ഗിരീഷിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കാനാകില്ല എന്നാണ് പഞ്ചായത്ത് നിലപാട്.
Adjust Story Font
16