മുങ്ങിപ്പോകുമെന്ന് പേടിക്കാതെ നീന്തല്‍ പഠിക്കണോ; ഷാജിയുടെ ഫ്ലോട്ടില സഹായിക്കും
എച്ച്.ഡി.പി.ഇ ഇനത്തില്‍പെട്ട സിലിണ്ടറുകളും ബക്കിളുകളും ജലത്തില്‍ കുതിര്‍ന്നു പോകാത്ത നൈലോണ്‍ തുണിയുമാണ് ഉപകരണ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
നീന്തലറിയാത്തവരോ അതില്‍ മികവില്ലാത്തവരോ ആണോ നിങ്ങള്‍, എന്നാല്‍ ഒരു നീന്തല്‍ സഹായ ഉപകരണം പരിചയപ്പെടാം. മൂവാറ്റുപുഴ സ്വദേശിയായ ഷാജി കെ എസ് ആണ് ഫ്ലോട്ടില എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് പിന്നില്‍. മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുന്നതാണ് ചെലവു കുറഞ്ഞ ഈ ഉപകരണം രൂപകല്‍പന ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മൂവാറ്റുപുഴ സ്വദേശിയായ പൊതുപ്രവര്‍ത്തകനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായ കെ എസ് ഷാജിയാണ് ഫ്ലോട്ടില എന്ന ഈ നീന്തല്‍ സഹായിക്ക് പിന്നില്‍. ആര്‍ക്കും എല്ലാ ജലസ്ത്രോതസുകളിലും അനായാസം ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന. എച്ച്.ഡി.പി.ഇ ഇനത്തില്‍പെട്ട സിലിണ്ടറുകളും ബക്കിളുകളും ജലത്തില്‍ കുതിര്‍ന്നു പോകാത്ത നൈലോണ്‍ തുണിയുമാണ് ഉപകരണ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
600 ഗ്രാമില്‍ താഴെയാണ് ഉപകരണത്തിന്റെ ഭാരം. ദീര്‍ഘകാലം ഈട് നില്‍ക്കുകയും ചെയ്യും. ലൈഫ് ജാക്കറ്റുകളെല്ലാം വെള്ളത്തില്‍ പൊങ്ങിക്കിടക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നീന്തുകയെന്നത് അതിന്റെ പ്രധാന ലക്ഷ്യവുമല്ല. മറ്റ് ഉപകരണങ്ങള്‍ ചെലവേറിയതുമാണ്. ഇവിടെയാണ് ഷാജിയുടെ നീന്തലുപകരണം വ്യത്യസ്തമാകുന്നത്. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെയും അഗ്നി സുരക്ഷാ സേനയുടെയും അംഗീകാരങ്ങള്‍ ഷാജിക്ക് ലഭിച്ചിട്ടുണ്ട്.
Adjust Story Font
16