Quantcast

തൊഴിലാളികള്‍ക്ക് ഇടവേളകളില്‍ ഇരിക്കാം; കെ.എസ്.സി.ഇ ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനം

അപ്രന്റീസുകളെ തൊഴിലാളികളായി പരിഗണിക്കണമെന്ന ഭേദഗതിയും ഉള്‍പ്പെടുത്തും

MediaOne Logo

Web Desk

  • Published:

    4 July 2018 8:22 AM GMT

തൊഴിലാളികള്‍ക്ക് ഇടവേളകളില്‍ ഇരിക്കാം;  കെ.എസ്.സി.ഇ ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനം
X

സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൌകര്യം ഒരുക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തി കേരള ഷോപ്സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. അപ്രന്റീസുകളെ തൊഴിലാളികളായി പരിഗണിക്കണമെന്ന ഭേദഗതി യും ഉള്‍പ്പെടുത്തും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള ശിക്ഷയിലുംമാറ്റം വരുത്തും.

ടെക്‌സ്‌റ്റൈൽ ഷോപ്പുകളിലെ ജീവനക്കാർക്ക് ഇടവേളകളിൽ ഇരിക്കാൻ സൗകര്യമൊരുക്കണമെന്നുള്ള കാലങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത് .അസംഘടിത മേഖലയിൽ നിന്ന് കാലങ്ങളായി ഉയർന്നുവന്ന ആവശ്യം പരിഗണിച്ചു കൊണ്ടാണ് കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം അനുമതി നൽകിയത്. ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം അവധി എന്നത് മാറ്റും പകരം ഏത് ദിവസം അവധി എടുക്കണമെന്ന് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കാം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.പിഴ 5000 എന്നത് ഒരു ലക്ഷമാക്കി ഉയര്‍ത്തി.

വിദേശ പഠനത്തിന് പോകാന്‍ അനുമതി തേടി ഇടുക്കി കലക്ടര്‍ ഗോകുല്‍ നല്‍കിയ അവധി അപേക്ഷ മന്ത്രിസഭ അംഗീകരിച്ചു. പകരം കാസര്‍ഗോഡ് കലക്ടര്‍ ജീവന്‍ ബാബുവിനെയാണ് ഇടുക്കി കലക്ടറായി നിയമിച്ചിരിക്കുന്നത്.

TAGS :

Next Story