പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോൺഗ്രസ് മാറി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി
സോഷ്യൽ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയെന്ന് മനസിലാക്കണം
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി. പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോൺഗ്രസ് മാറിയെന് ആന്റണി പറഞ്ഞു. തിരുത്താൻ ശ്രമിച്ചില്ലെങ്കിൽ പാർട്ടിയെ നശിപ്പിച്ചവരെന്നായിരിക്കും അറിയപ്പെടുക. പ്രധാന തീരുമാനങ്ങൾ പാർട്ടിയാൽ ചർച്ച ചെയ്യണം. സോഷ്യൽ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയെന്ന് മനസിലാക്കണമെന്ന് ആന്റണി ഓര്‍മിപ്പിച്ചു . 1967 നെക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നു പോകുന്നുവെന്ന് പറഞ്ഞാണ് ആന്റണി തുടങ്ങിയത്.
പാർട്ടിയിൽ ചർച്ച ചെയ്യാതെ രാജ്യ സഭാ സീറ്റ് നൽകിയ സാഹചര്യത്തെയും ആന്റണി പരോക്ഷമായി വിമർശിച്ചു. സോഷ്യൽ മീഡിയ ആഭിമുഖ്യമുള്ള യുവനേതാക്കൾക്കും ആന്റണി മുന്നറിയിപ്പ് നൽകി. മുന്നണിയിൽ പാർട്ടിക്ക് ഒരു നിലപാടേ പാടുള്ളൂ. കോൺഗ്രസിന്റെ ശക്തിയായ സമുദായങ്ങൾ എങ്ങനെ അകന്നുവെന്ന് പരിശോധിക്കണം. 67ൽ കരുണാകരൻ നടത്തിയ പോലത്തെ രക്ഷാ ശ്രമം ആവശ്യമുള്ള സന്ദർഭമാണെന്നും ആന്റണി ആവശ്യപ്പെട്ടു. കെ.കരുണാകരൻ ജന്മശതാബ്ദി സമ്മേളനത്തിലായിരുന്നു ആന്റണിയുടെ പാർട്ടി വിമർശം.
Adjust Story Font
16