Quantcast

ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ: മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

സ്വര്‍ണ്ണം മോഷണം പോയതുമായി ബന്ധപ്പെട്ട് 12 മണിക്കൂര്‍ പൊലീസ് സുനില്‍കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ആത്മഹത്യകുറിപ്പില്‍ ഉള്ളത്.

MediaOne Logo

Web Desk

  • Published:

    5 July 2018 9:03 AM GMT

ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ: മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
X

ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത സുനില്‍കുമാറിന്റെയും രേഷ്മയുടേയും മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചങ്ങനാശ്ശേരി തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചങ്ങനാശേരി താലൂക്കില്‍ തുടരുകയാണ്.

സ്വര്‍ണ്ണം മോഷണം പോയതുമായി ബന്ധപ്പെട്ട് 12 മണിക്കൂര്‍ പൊലീസ് സുനില്‍കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ആത്മഹത്യകുറിപ്പില്‍ ഉള്ളത്. എന്നാല്‍ പാല ആര്‍ഡിഒ നടത്തിയ ഇന്‍ക്വസ്റ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. പോസ്ററുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.

സ്റ്റേഷനില്‍വെച്ച് മര്‍ദ്ദനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചു.

ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ചും നടത്തി. കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story