തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ
സര്‍ക്കാരിനെതിരായ ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ നടപടികളെന്ന് എസ്.ഡി.പി.ഐ നേതൃത്വം
പല തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുള്‍ മജീദ് ഫൈസി. ഇനിയും സഹായം തുടരും. സര്‍ക്കാരിനെതിരായ ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ നടപടികളെന്നും എസ്.ഡി.പി.ഐ നേതൃത്വം കുറ്റപ്പെടുത്തി.
മഹാരാജാസ് കോളജിലെ കൊലപാതകത്തിന്റെ മറവില്‍ എസ്.ഡി.പി.ഐയെ ഇല്ലാതാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. എസ്.ഡി.പി.ഐക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി അവകാശപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനു നല്കിയ പിന്തുണ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എസ്.ഡി.പി.ഐയെ തകര്‍ക്കാനുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Next Story
Adjust Story Font
16