അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്
രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം അന്വേഷണ ചുമതല കണ്‍ട്രോണ്‍ റൂം അസി. കമ്മീഷണര്‍ക്ക് കൈമാറി.
മഹാരാജാസിലെ എസ്എഫ്ഐ നേതാവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികള്‍ക്കായുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം അന്വേഷണ ചുമതല കണ്‍ട്രോണ്‍ റൂം അസി. കമ്മീഷണര്‍ക്ക് കൈമാറി.
കെലാപാതകം നടന്ന് നാല് ദിവസമായിട്ടും കേസിലുള്‍പ്പെട്ട മുഖ്യപ്രതികളെ കണ്ടെത്താന്‍ പെലീസിന് സാധിച്ചിട്ടില്ല. മുഖ്യ പ്രതിയായ മുഹമ്മദും മറ്റൊരാളും സംസ്ഥാനം വിട്ടതായും ഇവര്‍ക്കായി അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായുമാണ് പൊലീസ് പറയുന്നത്.
അതേ സമയം ഇന്ന് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പെലീസ് ക്സ്റ്റഡിയില്‍ എടുത്തു. കൊലയാളി സംഘത്തിലെ 6 പേര്‍ നെട്ടൂര്‍ സ്വദേശികളാണെന്നും ഇവരെ എറണാകുളം നോര്‍ത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹോസ്റ്റലില്‍ നിന്നാണ് പിടികൂടിയതെന്നുമാണ് പെലീസ് പറയുന്നത്.
കൊലയാളി സംഘത്തിലെ പ്രധാനികള്‍ പെലീസിന്റെ കസ്റ്റഡിയിലുണ്ട്. ദൃക്സാക്ഷികളെ വിളിച്ചു വരുത്തി തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള നീക്കവും പെലീസ് തുടങ്ങി കഴിഞ്ഞു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവ് കൊലപാതകത്തിന് തൊട്ടുമുമ്പിട്ട എഫ്.ബി പോസ്റ്റ് സംബന്ധിച്ചും പെലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം പൊലീസ് നടപടി ഏതെങ്കിലും സമുദായത്തിനെതിരെ അല്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന പൊലീസ് സംഘം അന്വേഷണ ചുമതല സെന്‍ട്രല്‍ സിഐ അനന്തലാലില്‍ നിന്ന് കണ്‍ട്രോണ്‍ റൂം അസി. കമ്മീഷണര്‍ എസ്ടി സുരേഷ് കുമാറിന് കൈമാറി. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.
Adjust Story Font
16