ഭക്ഷണത്തിൽ മായം കലർത്തിയത് തന്റെ അറിവോടെയല്ലെന്ന് ജി.വി രാജ സ്കൂൾ പ്രിൻസിപ്പൽ
പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ അഞ്ച് മണിക്കൂർ സ്കൂൾ ഉപരോധിച്ചു.
ഭക്ഷണത്തിൽ മായം കലർത്തിയത് തന്റെ അറിവോടെയെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് നിഷേധിക്കുന്നുവെന് ജി.വി രാജ സ്കൂൾ പ്രിൻസിപ്പൽ സി.എസ് പ്രദീപ്. അതിനിടെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ അഞ്ച് മണിക്കൂർ സ്കൂൾ ഉപരോധിച്ചു.
തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ പ്രിൻസിപ്പൽ സി.എസ് പ്രദീപിന്റെ അറിവോടെ ആണെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെയും ഹെഡ് മാസ്റ്ററെയും സ്ഥലം മാറ്റിയിരുന്നു. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സ്കൂൾ ഉപരോധിച്ചു.
സമരം ചെയ്ത വിദ്യാർഥികളിൽ ചിലർ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയെങ്കിലും വിദ്യാർഥികൾ തടഞ്ഞു. തുടർന്ന് പൊലീസ് വിദ്യാർഥികളുമായി നടത്തിയ ചർച്ചക്കൊടുവിൽ വിദ്യാർഥികൾ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
സ്ഥലം മാറ്റിയ സർക്കാർ നടപടി അംഗീകരിക്കുന്നുവെന്നും സംഭവത്തിലെ സത്യാവസ്ഥ അന്വേഷണത്തിൽ തെളിയട്ടെയെന്നും സ്ഥലം മാറ്റപ്പെട്ട പ്രിൻസിപ്പൽ പ്രതികരിച്ചു.
Adjust Story Font
16