Quantcast

തച്ചങ്കരി ശ്രമിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍; പിന്തുണയുമായി ഗതാഗതമന്ത്രി

കെ.എസ്.ആര്‍.ടി.സിയിലെ വിവിധ യൂണിയനുകള്‍ എം.ഡിക്കെതിരെ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തച്ചങ്കരിയെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    6 July 2018 8:53 AM GMT

തച്ചങ്കരി ശ്രമിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍; പിന്തുണയുമായി ഗതാഗതമന്ത്രി
X

കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയെ ലാഭകരമായ പൊതുമേഖല സ്ഥാപനമാക്കാനാണ് എം.ഡി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ വിവിധ യൂണിയനുകള്‍ എം.ഡിക്കെതിരെ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തച്ചങ്കരിയെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരാനും കോര്‍പറേഷനെ സ്വകാര്യവത്കരിക്കാനുമാണ് എം.ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നീക്കമെന്നാരോപിച്ചാണ് ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെയാണ് എം.ഡിയെ പിന്തുണച്ച് ഗതാഗത മന്ത്രി തന്നെ രംഗത്തെത്തിയത്.

തച്ചങ്കരി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമാണെന്ന് മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭത്തിനോടുള്ള എതിരഭിപ്രായം മന്ത്രി വ്യക്തമാക്കുകയായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗമാണ് കെ.എസ്.ആര്‍.ടി.സിയില്‍ സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്. വൈക്കം വിശ്വം, കെ പി രാജേന്ദ്രന്‍, തമ്പാനൂര്‍ രവി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

TAGS :

Next Story