ഡി.ഫ്.ഒയുടെ വാക്ക് വിശ്വസിച്ച് വനഭൂമിയില്‍ വീട് നിര്‍മാണം തുടങ്ങിയ ആദിവാസി കുടുംബങ്ങള്‍ വഞ്ചിതരായി
വനഭൂമിയില്‍ നിര്‍മാണം തുടര്‍ന്നാല്‍ കേസെടുക്കുമെന്നാണ് പുതിയ ഡി.എഫ്.ഒയുടെ ഭീഷണി
നിലമ്പൂര്‍ സൌത്ത് ഡി.ഫ്.ഒയുടെ വാക്ക് വിശ്വസിച്ച് ചിങ്കക്കലിലെ വനഭൂമിയില്‍ വീട് നിര്‍മാണം ആരംഭിച്ച നാല് ആദിവാസി കുടുംബങ്ങള്‍ വഞ്ചിതരായി. വനഭൂമിയില്‍ നിര്‍മാണം തുടര്‍ന്നാല്‍ കേസെടുക്കുമെന്നാണ് പുതിയ ഡി.എഫ്.ഒയുടെ ഭീഷണി. ഇതോടെ വീട് നിര്‍മാണം നിര്‍ത്തിവെച്ചു. കുത്തിയൊലിക്കുന്ന പുഴയുടെ തീരത്താണ് ഈ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്.
ഏതുനിമിഷവും മലവെള്ളം എത്താവുന്ന ചിങ്കക്കല്ല് പുഴയുടെ തൊട്ടടുത്താണ് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം കുട്ടന്‍ കഴിയുന്നത്. പത്ത് മീറ്റര്‍ മാറി അല്‍പം കൂടി സുരക്ഷിതമായ സ്ഥലത്ത് വീട് വെയ്ക്കാന്‍ അനുമതി തേടിയ നാല് കുടുംബങ്ങളിലൊന്ന് കുട്ടന്റേതാണ്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന സജികുമാറിന്റെ സമ്മതത്തോടെ രണ്ട് കുടുംബങ്ങള്‍ വീട് നിര്‍മാണം തുടങ്ങി. എന്നാല്‍ പുതിയ ഡി.എഫ്.ഒ വന്നതോടെ വനഭൂമിയിലെ നിര്‍മാണം നിര്‍ത്തി വയ്ക്കാനുള്ള ഉത്തരവെത്തി. ചെങ്കുത്തായ കുന്നിലേക്ക് ഏറെ കഷ്ടപ്പെട്ട് കല്ലും മണലുമെല്ലാം എത്തിച്ചാണ് ഇവര്‍ തറ നിര്‍മിച്ചത്. എല്ലാം ഇപ്പോള്‍ വെറുതെയായി. കുട്ടനോടൊപ്പം വീട് നിര്‍മാണം തുടങ്ങിയ ഗീതയ്ക്കും ദുരിതം തന്നെ.
Adjust Story Font
16