Quantcast

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര വിവാദത്തില്‍; ആരാണ് പിണറായിക്ക് ‘ഉപഹാരം’ നല്‍കിയ ഗാലോ ?

വിവാദങ്ങളുടെ തോഴനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ അമേരിക്കന്‍ യാത്രയും വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിനെച്ചൊല്ലി സംവാദങ്ങളും ചൂടുപിടിച്ചുകഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    8 July 2018 10:34 AM GMT

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര വിവാദത്തില്‍; ആരാണ് പിണറായിക്ക് ‘ഉപഹാരം’ നല്‍കിയ ഗാലോ ?
X

വിവാദങ്ങളുടെ തോഴനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ അമേരിക്കന്‍ യാത്രയും വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിനെച്ചൊല്ലി സംവാദങ്ങളും ചൂടുപിടിച്ചുകഴിഞ്ഞു. നിപ വൈറസ് പ്രതിരോധത്തിന് അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി, മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ആദരിച്ചുവെന്നും അതല്ല സന്ദര്‍ശത്തിന്റെ ഭാഗമായി നല്‍കിയ സ്വീകരണം മാത്രമാണെന്നുമാണ് നവമാധ്യമങ്ങളിലെ വാദപ്രതിവാദങ്ങളിലൊന്ന്.

അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ്...

Posted by Pinarayi Vijayan on Saturday, July 7, 2018

എന്നാല്‍ മറ്റൊന്ന്, ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ തലവനായ റോബര്‍ട്ട് സി ഗാലോയെ ചുറ്റിപ്പറ്റിയുള്ളതാണ്. എച്ച്.ഐ.വി കണ്ടെത്തിയതിനുള്ള ശാസ്ത്ര സംഭാവനക്ക് നൊബേല്‍ പുരസ്കാരം നേടിയ ഗവേഷകനാണ് ഗാലോ. അമേരിക്കന്‍ എന്‍.ഐ.എച്ചിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഗാലോ, ലോകം അറിയുന്ന തന്‍മാത്ര ജീവശാസ്ത്രജ്ഞനും അര്‍ബുദ ജീവശാസ്ത്രജ്ഞനുമാണ്. എന്നാല്‍ ഗൂഢാലോചന സിദ്ധാന്തക്കാര്‍ സംശയത്തിന്റെ മുഖംമൂടിയണിയിച്ച മറ്റൊരു ഗാലോ കൂടിയുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ എസ്. ഫൈസിയാണ് ഗാലോയെ കുറിച്ചുള്ള ആരോപണങ്ങള്‍ ഒരിക്കല്‍ കൂടി നവമാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്. എച്ച്.ഐ.വി എന്നത് അമേരിക്ക വികസിപ്പിച്ചെടുത്ത ജൈവായുധമാണെന്ന കിഴക്കന്‍ ജര്‍മന്‍ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തലുകളാണ് ഫൈസി, ഗാലോക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ തുടർന്ന് ചില മലയാളി ബുദ്ധിജീവി-ആക്ടിവിസ്റ്റുകൾ അതിനെ എതിർത്ത് രംഗത്തു വന്നിട്ടുണ്ട്....

Posted by Kp Aravindan on Saturday, July 7, 2018

പെന്റഗണിലെ അതീവ സുരക്ഷാ ലാബില്‍ (പി5) സൃഷ്ടിക്കപ്പെട്ടതാണ് എച്ച്.ഐ.വി വൈറസെന്നാണ് രണ്ടു കിഴക്കന്‍ ജര്‍മന്‍ തന്‍മാത്ര ജീവശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയത്. എച്ച്.ഐ.വിയുടെ സൃഷ്ടിപ്രക്രിയയും അതൊരു ജൈവായുധമായി പരിണാമപ്പെടുന്നതിനെ കുറിച്ചും ഇരുവരും എഴുതിയ ഒരു ലേഖനത്തില്‍ വിശദീകരിക്കുന്നുമുണ്ട്. ഇതിനു സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബെക്കിയും നൊബേല്‍ ജേതാവായ വങ്കാരി മാതായിയും ഒട്ടേറെ പഴിയും കേട്ടിട്ടുണ്ട്. ഇതേസമയം, ഗാലോയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി കേരളം സഹകരിക്കാന്‍ തയാറാകുന്നതില്‍ ആശങ്കയും പങ്കുവെക്കുന്നുണ്ട് നിരവധി പേര്‍. ഗാലോയും അദ്ദേഹത്തിന്റെ സ്ഥാപനവും കേരളത്തില്‍ ഇടപെടുന്നതില്‍ ഫൈസിയും ആശങ്ക ഉന്നയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ സഹകരിക്കാന്‍ ഗാലോയ്ക്കും സംഘത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Institute of Human Virology, Baltimore and HIV virus origin. I was browsing their website following the news of the...

Posted by S Faizi Kerala on Saturday, July 7, 2018
TAGS :

Next Story