Quantcast

ഏറ്റെടുക്കാന്‍ പോകുന്ന ദൌത്യത്തിന്റെ ഗൌരവം അറിയാം; കുറുമ്പ് മാറ്റിവെച്ച് അവര്‍ അച്ചടക്കമുള്ള കുട്ടികളായി

കേരളത്തിലെ വിവിധയിടങ്ങളില്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് ആനകള്‍ക്ക് കുങ്കി പരിശീലനം നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Published:

    8 July 2018 6:18 AM GMT

ഏറ്റെടുക്കാന്‍ പോകുന്ന ദൌത്യത്തിന്റെ ഗൌരവം അറിയാം; കുറുമ്പ് മാറ്റിവെച്ച് അവര്‍ അച്ചടക്കമുള്ള കുട്ടികളായി
X

കേരളത്തിലെ ക്യാംപുകളില്‍ നിന്നെത്തിച്ച, ആനകള്‍ക്കുള്ള കുങ്കി പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തി കാട്ടിലെത്തിയ്ക്കാനും വില്ലന്‍മാരെ പിടികൂടി ആന ക്യാമ്പുകളിലെത്തിയ്ക്കാനുമാണ് പരിശീലനം. കേരളത്തിലെ വിവിധ ക്യാംപുകളില്‍ നിന്നുള്ള മൂന്ന് ആനകളാണ് നീലഗിരി മുതുമല തെപ്പക്കാട് ആനക്യാമ്പില്‍ പരിശീലനം നേടുന്നത്.

കാട്ടിലെ വമ്പന്മാര്‍ നാട്ടാനകള്‍ക്കൊപ്പമെത്തിയപ്പോഴും കലിപ്പ് തീര്‍ന്നിരുന്നില്ല. ആദ്യദിവസങ്ങളിലെല്ലാം കുറുമ്പ് തുടര്‍ന്നു. പിന്നീടങ്ങോട്ട്, അച്ചടക്കമുള്ള കുട്ടികളായി. ഏല്‍പിച്ച ദൌത്യത്തിന്റെ ഗൌരവം മനസിലാക്കിയതുപോലെ. വയനാട് മുത്തങ്ങ ആന ക്യാമ്പിലെ സൂര്യ, കോടനാട് ക്യാംപിലെ നീലകണ്ഠന്‍, കോന്നി ക്യാംപിലെ സുരേന്ദ്രന്‍ എന്നീ ആനകളാണ് കുങ്കി പരിശീലനം നേടുന്നത്.

മുതുമല ക്യാംപിലെ നാല് ആനകളും ഇവര്‍ക്കൊപ്പം പരിശീലനം നേടുന്നു. കുങ്കിയാനകളെ ഉപയോഗിച്ചാണ് ഇവരെ പരിശീലിപ്പിയ്ക്കുന്നത്. ഒപ്പം തെപ്പക്കാട് ക്യാംപിലെ പരിശീലനം നേടിയ പാപ്പാന്മാരും.

സുരേന്ദ്രനൊപ്പം മൂന്ന് പാപ്പാന്മാരും മറ്റ് രണ്ടുപേര്‍ക്കൊപ്പം രണ്ടു വീതം പാപ്പാന്മാരും പരിശീലനം നേടുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളില്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് ആനകള്‍ക്ക് കുങ്കി പരിശീലനം നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. തൊണ്ണൂറ് ദിവസമാണ് പരിശീലനം.

TAGS :

Next Story