ദേശീയ പാത അതോറിറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി
കണ്ടല്‍ നിറഞ്ഞ ചതുപ്പ് നിലമാണ് പട്ടാപ്പകല്‍ ഒരു മറയുമില്ലാതെ നികത്തി എടുക്കുന്നത്. ലോറിയില്‍ വന്ന് പ്രദേശത്ത് ചെളിയടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
കൊച്ചി മുളവുകാട് ദേശീയ പാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി. കണ്ടല്‍ നിറഞ്ഞ ചതുപ്പ് നിലമാണ് പട്ടാപ്പകല്‍ ഒരു മറയുമില്ലാതെ നികത്തി എടുക്കുന്നത്. ലോറിയില്‍ വന്ന് പ്രദേശത്ത് ചെളിയടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. സമീപത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന റിസോര്‍ട്ടിലേക്കുള്ള വഴിക്കായാണ് ഭൂമി നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മീഡിയ വണ്‍ എക്സ്ക്ലൂസീവ്.
കൊച്ചി കണ്ടെയ്നര്‍ റോഡിലെ ദേശീയ പാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി. കണ്ടല്‍ നിറഞ്ഞ കായലോരത്ത് പട്ടാപ്പകല്‍ ഒരു മടിയും കൂടാതെ ചെളിയടിക്കുകയാണ്. ലോറിയില്‍ കൊണ്ടുവരുന്ന പൈലിങ്ങ് മാലിന്യം പ്രദേശത്ത് തള്ളുന്നു. തൊട്ടടുത്ത് തന്നെ നിര്‍മ്മാണം പുരോഗമിക്കുന്ന റിസോര്‍ട്ടിലേക്കുള്ള വഴിക്കാണ് സര്‍ക്കാര്‍ ഭൂമി നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതിന് മുമ്പും ഇതേ സ്ഥലത്ത് മണ്ണിട്ട് നികത്താനുള്ള നീക്കം നടന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. തങ്ങള്‍ ആര്‍ക്കും ഭൂമി നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. പതിവായി പൊലീസിന്‍റെ വാഹനപരിശോധനയടക്കം നടക്കുന്ന പ്രദേശത്താണ് ഈ നഗ്നമായ നിയമലംഘനം.
മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും ദേശീയപാത അതോറിറ്റി കരാറുകാരന്‍റെയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
Adjust Story Font
16