Quantcast

ജിഎന്‍പിസി മതവികാരം വ്രണപ്പെടുത്തി; ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ കേസെടുക്കും

ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍‌ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കും

MediaOne Logo

Web Desk

  • Published:

    9 July 2018 8:41 AM GMT

ജിഎന്‍പിസി മതവികാരം വ്രണപ്പെടുത്തി; ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ കേസെടുക്കും
X

ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി മതവികാരം വ്രണപ്പെടുത്തുന്നതായി പൊലീസ് കണ്ടെത്തല്‍. 38 അഡ്മിന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തും. ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് ഫെയിസ് ബുക്കിനെ സമീപിച്ചു. ഗ്രൂപ്പ് ആരംഭിച്ച തിരുവനന്തപുരം സ്വദേശി അജിത്ത് മുന്‍കൂര്‍ ജാമ്യം തേടി.

മദ്യപാനത്തെ പ്രോത്സാഹിക്കുന്നെന്ന് കാണിച്ചാണ് എക്സൈസ് വകുപ്പ് ജിഎന്‍പിസി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ് ബുക്ക് കൂട്ടായ്മയ്ക്കെതിരെ തിരിഞ്ഞത്. അബ്കാരി നിയമ പ്രകാരം അഡ്മിന്‍ അജിത്തിനെതിരെയും ഇദ്ദേഹത്തിന്റെ ഭാര്യക്കെതിരെയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ അജിത്തിന്റെ വീട്ടില്‍ നിന്ന് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതിന്റെ തെളിവ് എക്സൈസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കേസ് പൊലീസിന് കൈമാറിയത്.

മതവികാരം വ്രണപ്പെടുത്തുന്നതായിരുന്നു കൂട്ടായ്മയെന്നും കുട്ടികളെ മദ്യപാന പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചതായും പൊലീസ് കണ്ടെത്തി. അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കും. കടുത്ത നടപടി സ്വീകരിക്കാന്‍ ഡിജിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജിഎന്‍പിസി ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കിയിട്ടുണ്ട്. 38 അഡ്മിന്‍മാരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഗ്രൂപ്പ് രൂപീകരിച്ച അജിത്തും ഇദ്ദേഹത്തിന്റെ ഭാര്യയും മുന്‍കൂര്‍ ജാമ്യം തേടി.

TAGS :

Next Story