Quantcast

‘’എന്ത് തെറ്റാ ഞങ്ങള് ചെയ്തത്? അവര് ഞങ്ങളുടെ ജീവനും കൊണ്ട് പൊയ്ക്കോട്ടെ..’’ പൊട്ടിക്കരഞ്ഞ് പ്രീത

പോലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിന്നുകൊണ്ടാണ് കുടുംബത്തിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    9 July 2018 6:37 AM GMT

‘’എന്ത് തെറ്റാ ഞങ്ങള് ചെയ്തത്? അവര് ഞങ്ങളുടെ ജീവനും കൊണ്ട് പൊയ്ക്കോട്ടെ..’’ പൊട്ടിക്കരഞ്ഞ് പ്രീത
X

പൊലീസ് ബലം പ്രയോഗിച്ച് കുടിയിറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് എറണാകുളം മാനാത്തുപാടത്തെ പ്രീത ഷാജിയുടെ കുടുംബം. പോലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിന്നുകൊണ്ടാണ് കുടുംബത്തിന്റെ പ്രതികരണം. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

''ഇനിയൊരു സന്ദര്‍ഭം ഇതുപോലെ ഉണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ മരിക്കും. എന്ത് ഫോഴ്സ് വേണമെങ്കിലും വന്നോട്ടെ. ഞങ്ങളുടെ ജീവനും കൊണ്ട് പോട്ടെ.. എന്തിനാണ് ഈ ഭൂമാഫിയക്കാരെ ഇത്ര വളര്‍ത്തുന്നത്.. എന്ത് തെറ്റാ ഞങ്ങള് ചെയ്തത്. രണ്ട് ലക്ഷം രൂപയുടെ ഒരു ജാമ്യം നിന്നതല്ലേ. അല്ലാതെ ഞങ്ങളെടുത്ത് ഊണ് കഴിച്ചതല്ലല്ലോ. ഞങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഈ പാവപ്പെട്ട ജനങ്ങളെയെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ അവര്‍ക്ക്...'' പ്രീത പൊട്ടിക്കരഞ്ഞു.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നും ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ നിമിഷം ആത്മഹത്യ ചെയ്യുമെന്ന് പ്രീതയുടെ ഭര്‍ത്താവ് ഷാജി പറ‍ഞ്ഞു.

തങ്ങള്‍ കൊടുത്ത ദയാഹര്‍ജി പരിശോധിക്കുക പോലും ചെയ്തില്ലെന്നും പ്രീത പറയുന്നു. ബാങ്കുകാരോട് ചോദിക്കുമ്പോള്‍ ഭൂമാഫിയയുമായി ഒത്തുതീര്‍പ്പാക്കാനാണ് പറയുന്നത്. ഭൂമാഫിയ ചോദിക്കുന്നത് ഒന്നരകോടി രൂപയാണ്. 37 ലക്ഷത്തിന് ലേലം ചെയ്ത വസ്തുവിന് 50ലക്ഷം നല്‍കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും പ്രീത പറയുന്നു. കൊലയാളി ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്കെന്നും തങ്ങളുടെ അമ്മയെ ഒരു വര്‍ഷം മുമ്പ് അവര്‍ കൊന്നതാണെന്നും പ്രീത ആരോപിച്ചു. കുടിയൊഴിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രീത ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്.

TAGS :

Next Story