ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു
ചങ്ങനാശ്ശേരി വനിത മജിസ്ട്രേറ്റിന് നല്‍കിയ 228 പേജുകളുള്ള രഹസ്യമൊഴിയില്‍ പീഡന വിവരങ്ങള്‍ വിശദമായിതന്നെ കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. ചങ്ങനാശ്ശേരി വനിത മജിസ്ട്രേറ്റിന് നല്‍കിയ 228 പേജുകളുള്ള രഹസ്യമൊഴിയില്‍ പീഡന വിവരങ്ങള്‍ വിശദമായിതന്നെ കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ എസ്.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറും.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കര്‍ദ്ദിനാള്‍, പാല ബിഷപ്പ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തൂ. 7 മണിക്കൂര്‍ നീണ്ട രഹസ്യമൊഴിയാണ് ചങ്ങനാശേരി മജിസ്ട്രിറ്റ് മുമ്പാകെ കന്യാസ്ത്രീ നല്‍കിയത്. 228 പേജുകളിലായിട്ടാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിനോട് പറഞ്ഞതിലും കൂടുതല്‍ വിവരങ്ങള്‍ വിശദമായി തന്നെ രഹസ്യമൊഴിയില്‍ കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴിയുടെ പകര്‍പ്പ് ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചു.
മൊഴിയെടുക്കലും ശാസ്ത്രീയ പരിശോധനകളും അവസാനിച്ച സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം എസ്.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് വൈക്കം ഡിവൈഎസ്പി കൈമാറും. അതിന് ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളു. കര്‍ദ്ദിനാള്‍, പാല ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരില്‍ നിന്നും അതിന് ശേഷമാകും മൊഴി രേഖപ്പെടുത്തുക. ഒപ്പം ഇവരില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതിയും ആവശ്യമുണ്ട്. ഇത് ലഭിച്ചാലുടന്‍ ഇവരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. ഇതിനെല്ലാം ശേഷമേ ബിഷപ്പിന് ചോദ്യം ചെയ്യുകയുള്ളു.
നോട്ടീസ് നല്‍കി വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യല്‍. രഹസ്യമൊഴിയില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ നിയമോപദേശം അടക്കം വാങ്ങിയ ശേഷമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയുള്ളു. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് എസ്പിക്ക് നല്‍കും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ കര്‍ദ്ദിനാളില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
Adjust Story Font
16