തിരുവനന്തപുരത്ത് എലിപ്പനി വ്യാപിക്കുന്നു; 93 കേസുകൾ റിപ്പോർട്ട് ചെയ്തു
10 പേര്‍ മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ എലിപ്പനി പടരുന്നു. ജില്ലയിൽ 3 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ വർഷം 93 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കലക്ടർ വാസുകി ഐ.എ.എസ് പറഞ്ഞു.
ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കിലാണ് ജില്ലയിൽ 93 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. സംശയാസ്പദമായി 75 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ എലിപ്പനിയെന്ന് സംശയിക്കുന്ന മരണങ്ങളും ഉണ്ടായിട്ടുണ്ട്. ജൂണ്‍ മാസത്തിൽ മാത്രം 32 പേർക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കലക്ടർ പറഞ്ഞു.
ഓട, കനാൽ, വയൽ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളിലാണ് രോഗം കൂടുതലായും കണ്ടെത്തിയത്. ഇവർക്ക് സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തും. എലിപ്പനി പ്രതിരോധത്തിനായി വാർഡ് തലത്തിൽ മുതൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പ്രതിരോധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും കലക്ടർ അറിയിച്ചു.
Adjust Story Font
16