യൂണിഫോം ഉണങ്ങീട്ടില്ല, പിന്നെ പള്ളിയിലെ പെരുന്നാളും; നാളെയും അവധി തരണം
മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലാ കലക്ടറുടെ ഫെയ്സ്‍ബുക്ക് പേജില്‍ അവധി അപേക്ഷകളുടെ ബഹളം
മഴ മുന്നറിയിപ്പിനായി എറണാകുളം ജില്ലാകലക്‍ടറുടെ പേജില്‍ നാലോളം അപ്ഡേറ്റുകളാണ് ഇന്നും ഇന്നലെയുമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് വിദ്യാര്‍ഥികളില്‍ ചിലല്‍ നല്‍കിയിരിക്കുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുള്ള പോസ്റ്റിനും കിട്ടി നിരവധി കമന്റുകള്‍.
വിപ്ലവ സിംഹമേ കനിയണം. നാളെയും അവധി തരണമെന്ന് കേഴുന്നു ഒരു ട്രോളന്‍ വിദ്യാര്‍ഥി. എന്റെ വീട് കാളിയാര്‍ പുഴയുടെ തീരത്താണ് വീടിന്റെ വെളിയിലിറങ്ങാന്‍ പോലും പറ്റാത്ത മഴയാണ് എന്തായാലും അവധി തരണമെന്ന് മറ്റൊരു വിരുതന്‍. പ്രിയപ്പെട്ട കളക്ടർ സാർ,നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. പക്ഷേ അങ്ങ് കൊടുക്കുന്ന അവധി. അത് ചരിത്രമാകും എന്നു പറഞ്ഞ് സോപ്പിടുന്നു മറ്റൊരാള്‍.
മലയാറ്റൂര്‍, മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളില്‍ നിന്ന് വെവ്വേറെയുണ്ട് രസകരമായ നിരവധി അവധി അപേക്ഷകള്‍. രണ്ടു ദിവസം കൊണ്ട് ഞങ്ങളാണ് ഈ പേജിനു ലൈക് കൂട്ടിയത്. നാളെ കൂടെ അവധി തന്നാൽ 10k ലൈക്ക് ഉറപ്പെന്ന വാഗ്ദാനവുമുണ്ട്. സാറിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്ന പാവം വിദ്യാർത്ഥികളെ വിഷമിപ്പിക്കരുതെന്ന അവസാന നമ്പറിറക്കുന്നുണ്ട് ഇതിനിടെ ചിലര്‍.
യൂണിഫോം ഉണങ്ങീട്ടില്ല, പിന്നെ പള്ളിയിലെ പെരുന്നാളുമാണെന്ന് ഒരു വിരുതന്‍. ഞങ്ങളുടെ ജില്ലകളിലെ കലക്ടര്‍മാരോട് കൂടി പറഞ്ഞ് അവധി തരപ്പെടുത്തി തരണമെന്ന അയല്‍ ജില്ലകളിലെ വിദ്യാര്‍ഥികളുടെ കമന്റുകളുമുണ്ട്. ഏതായാലും പേജില്‍ മൊത്തത്തില്‍ അവധി അപേക്ഷകളുടെ ബഹളമാണ്.
Adjust Story Font
16