‘കൊക്കഡാമ’: ഇത് പാവങ്ങളുടെ ബോണ്‍സായ്
പൂന്തോട്ട പരിപാലനത്തിലെ നവീന ആശയമാണ് കൊക്കഡാമ. പന്തിന്റെ രൂപത്തിലുള്ള പൂച്ചെട്ടികളില്‍ വളര്‍ത്തുകയും വീടിനകത്തോ പുറത്തോ നൂലില്‍ തൂക്കിയിടാന്‍ പാകത്തിലുള്ളതുമാണ് കൊക്കഡാമോകള്‍.
പൂന്തോട്ട പരിപാലനത്തിലെ നവീന ആശയമാണ് കൊക്കഡാമ. പന്തിന്റെ രൂപത്തിലുള്ള പൂച്ചെട്ടികളില്‍ വളര്‍ത്തുകയും വീടിനകത്തോ പുറത്തോ നൂലില്‍ തൂക്കിയിടാന്‍ പാകത്തിലുള്ളതുമാണ് കൊക്കഡാമോകള്‍. ബോണ്‍സായ് ചെടികളോട് സാദൃശ്യമുളളതിനാല്‍ പാവങ്ങളുടെ ബോണ്‍സായ് എന്നും കൊക്കഡാമോ അറിയപ്പെടുന്നുണ്ട്.
കൊക്കഡാമോ..... സംഗതി മേഡ് ഇന്‍ ജപ്പാനാണ്. പക്ഷേ നമ്മുടെ നാട്ടില്‍ ഇത് പരീക്ഷിക്കണമെങ്കില്‍ ചില ഭേദഗതികള്‍ വരുത്തണം. ജപ്പാനില്‍ മണ്ണും പായലും കുഴച്ചെടുത്ത് നിര്‍മിതമായ പന്തിനുള്ളിലാണ് ചെടികള്‍ വളരുന്നതെങ്കില്‍ ഇവിടെ ചകിരിച്ചോറും ചാണകവും ചേര്‍ത്തുകുഴച്ച് നൈലോണ്‍ നൂല് കൊണ്ട് കെട്ടിവരിഞ്ഞെടുക്കണം. ഈര്‍പ്പം ഉറപ്പാക്കാന്‍ പായലിന്റെ ആവരണം നല്‍കണം
പത്തനംതിട്ട വെട്ടൂര്‍ സ്വദേശിയും കലാധ്യാപകനുമായ പ്രിന്‍സ് എബ്രഹാം ഈ രീതിയിലുള്ള പൂന്തോട്ടങ്ങളുടെ പ്രചാരകനാണ്. വീടിനകത്തും പുറത്തും കൊക്കഡാമോകള്‍ സ്ഥാപിക്കാം. സ്റ്റാന്‍ഡില്‍ തൂക്കിയിടുകയോ പാത്രങ്ങളില്‍ സൂക്ഷിക്കുകയോ ആവാം. നിത്യേന പരിചരണം വേണം. 500 രൂപമുതല്‍ 1000 രൂപവരെയാണ് നിര്‍മാണ ചിലവ്. വിവിധ പൂച്ചെടികള്‍, ഓര്‍ക്കിടുകള്‍, ഔഷധ സസ്യങ്ങള്‍ മുതലായവയെ കൊക്കഡാമകളാക്കി മാറ്റാം.
Adjust Story Font
16