ഹന ഷെറിന്റെ സ്വപ്നങ്ങള്‍ക്ക് തുണയായി സ്‍നേഹസ്‍പര്‍ശം പ്രേക്ഷകര്‍
അടച്ചുറപ്പുള്ള ഒരു വീടും തുടര്‍പഠനവുമായിരുന്നു ഹനയുടെ ഏറ്റവും വലിയ സ്വപ്നം. ഈ സ്വപ്നമാണ് മീഡിയവണ്‍ പ്രേക്ഷകരുടെയും പീപ്പിള്‍ ഫൌണ്ടേഷന്റെയും സഹായത്തോടെ യാഥാര്‍ഥ്യമാവുന്നത്.
പ്രതിബന്ധങ്ങളെ അതിജീവിച്ച് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വയനാട് പുല്‍പ്പള്ളി ചൂണ്ടക്കൊല്ലി സ്വദേശി ഹന ഷെറിന് മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിന്റെ സഹായഹസ്തം. അസൌകര്യങ്ങള്‍ നിറഞ്ഞ ഒറ്റമുറി വീട്ടില്‍ കഴിയുന്ന ഹനയുടെ ദുരവസ്ഥ മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹനയ്ക്ക് ഇപ്പോള്‍ സഹായഹസ്തമെത്തിയിരിക്കുന്നത്.
ഒറ്റമുറി ഷെഡിലെ അസൌകര്യങ്ങളെ അതിജീവിച്ച് കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഹനയുടെ ദുരവസ്ഥ മീഡിയവണ് ടിവി സ്നേഹസ്പര്‍ശം പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അടച്ചുറപ്പുള്ള ഒരു വീടും തുടര്‍പഠനവുമായിരുന്നു ഹനയുടെ ഏറ്റവും വലിയ സ്വപ്നം. ഈ സ്വപ്നമാണ് മീഡിയവണ്‍ പ്രേക്ഷകരുടെയും പീപ്പിള്‍ ഫൌണ്ടേഷന്റെയും സഹായത്തോടെ യാഥാര്‍ഥ്യമാവുന്നത്.
നിലവില്‍ ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഹനയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം മീഡിയവണ്‍ പ്രേക്ഷകര്‍ നല്‍കിയ പണം വീടിന്റെ തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും കുടുംബത്തിന് കൈമാറും. ഹനയുടെ തുടര്‍പഠനത്തിനാവശ്യമായ എല്ലാ സൌകര്യങ്ങളും ചെയ്യുമെന്നും മീഡിയവണ്‍ പ്രതിനിധികള്‍ അറിയിച്ചു.
മീഡിയവണ്‍ സിഇഒ എം അബ്ദുള്‍ മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളാളൂര്‍, സീനിയര്‍ പി ആര്‍ മാനേജര്‍ ഷാക്കിര്‍ ജമീല്‍, സ്നേഹസ്പര്‍ശം കോര്‍ഡിനേറ്റര്‍ അനീസ്, പീപ്പിള്‍ ഫൌണ്ടേഷന്‍ അഡ്മിനിസ്റ്റേറ്റര്‍ ഹമീദ് സലീം, പ്രാദേശിക കമ്മറ്റി അംഗം മുഹമ്മദ് നായ്ക്കട്ടി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഹനയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
Adjust Story Font
16