Quantcast

മോഹന്‍ലാല്‍ സാംസ്കാരിക മന്ത്രിയെ കണ്ടു

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശം നേരിടുന്ന പശ്ചാത്തലത്തിലാണ് അമ്മയുടെ പുതിയ പ്രസിഡന്‍റ് മോഹന്‍ലാല്‍ സാംസ്കാരിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

MediaOne Logo

Web Desk

  • Published:

    12 July 2018 5:45 AM GMT

മോഹന്‍ലാല്‍  സാംസ്കാരിക മന്ത്രിയെ കണ്ടു
X

താരസംഘടന അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ സാംസ്കാരിക മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ മന്ത്രിയെ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശം നേരിടുന്ന പശ്ചാത്തലത്തിലാണ് അമ്മയുടെ പുതിയ പ്രസിഡന്‍റ് മോഹന്‍ലാല്‍ സാംസ്കാരിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. എല്ലാവരെയും ഉള്‍പ്പെടുത്തി യോജിച്ച പ്രവര്‍ത്തനം നടത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍ മന്ത്രിയെ അറിയിച്ചു. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഏകപക്ഷീയ തീരുമാനം ഉണ്ടാകില്ലെന്ന് മന്ത്രിക്ക് അദ്ദേഹം ഉറപ്പ് നല്‍കി. മോഹന്‍ലാല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു.

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്ന് എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.. അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. അമ്മയെ പിളര്‍ത്താനുള്ള നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story