വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ റിമാന്‍ഡില്‍
ഫാദർ ജോബ് മാത്യുവാണ് കൊല്ലത്തെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വൈദികനെ ചോദ്യം ചെയ്തു. അതേസമയം കേസിലെ മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭാ വൈദികർ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. ഫാദർ ജോബ് മാത്യുവാണ് കൊല്ലത്തെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വൈദികനെ ചോദ്യം ചെയ്തു. അതേസമയം കേസിലെ മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കേസിലെ രണ്ടാം പ്രതി ഫാദർ ജോബ് മാത്യു ഇന്ന് രാവിലെ കൊല്ലത്ത് അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങിയത്. 11 മണിയോടെ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി. ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെയും എസ്.പി സാബു മാത്യുവിന്റെയും നേതൃത്വത്തിൽ നാല് മണിക്കൂറോളം ഫാ. ജോബ് മാത്യുവിനെ ചോദ്യം ചെയ്തു.
കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസ്, മൂന്നാം പ്രതി ഫാ. ജോൺസൺ വി സാമുവേൽ, നാലാം പ്രതി ഫാ.ജോയ്സ് കെ.ജോർജ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ ഒന്നും നാലും പ്രതികൾ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കും. മൂന്നാം പ്രതിയുടെ ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയിൽ നാളെയോ തിങ്കളാഴ്ചയോ ഹർജി നൽകാനാണ് ശ്രമം.
എന്നാൽ പ്രതികൾക്ക് അനുകൂലമായ വിധിയുണ്ടാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. അതിനാൽ തന്നെ വൈദികരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. നിലവിൽ പിടിയിലായ ജോബ് മാത്യുവിനെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
Adjust Story Font
16