മലമുകളില്‍ കടല്‍ പോലൊരു ക്വാറി; ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ഒരു നാട്
നേരെ താഴെ അംഗന്‍വാടിയുണ്ട്, അതിനോട് ചേര്‍ന്ന് വീടുകളും. മലയുടെ മുകളില്‍ രണ്ടിടങ്ങളിലായാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. ഒഴുകി പോകാന്‍ ആകെയുള്ളത് വളരെ ചെറിയൊരു ചാല് മാത്രം...
കോഴിക്കോട് കീഴരിയൂര്‍ പഞ്ചായത്തിലെ തങ്കമലയില്‍ ഖനനം നടത്തി ഉപേക്ഷിച്ച ക്വാറിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിന്‍റെ ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ. മലയുടെ താഴെ 150-ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വെള്ളകെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് വലിയ തോതിലുള്ള ഖനനം ഇപ്പോഴും നടക്കുന്നു. കട്ടിപ്പാറയില്‍ ഉണ്ടായ സമാന രീതിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് പരിസരവാസികൾ.
നേരെ താഴെ അംഗന്‍വാടിയുണ്ട്, അതിനോട് ചേര്‍ന്ന് വീടുകളും. മലയുടെ മുകളില്‍ രണ്ടിടങ്ങളിലായാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. ഒഴുകി പോകാന്‍ ആകെയുള്ളത് വളരെ ചെറിയൊരു ചാല് മാത്രം. ഈ പ്രദേശത്തേക്ക് ആരും കയറാതിരിക്കാന്‍ കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ട്. 23 വര്‍ഷം പാറ പൊട്ടിച്ച് ഉപേക്ഷിച്ച ഇവിടെ അപകടകരമാം വിധം വെള്ളമുണ്ട്. തൊട്ടടുത്ത് തന്നെ ഇപ്പോള്‍ ഖനനം നടക്കുന്ന ക്വാറിയുണ്ട്. ഇവിടെയും മറ്റൊരു ജലാശയം രൂപപ്പെട്ടു. എന്നാല്‍ ഒരാളാഴത്തില്‍ മാത്രമേ ഇവിടെ വെള്ളമുള്ളവെന്നാണ് ക്വറി ഉടമ ഐസക് ജേക്കബിന്‍റെ വാദം. താന്‍ വാങ്ങുന്നതിന് മുമ്പ് തന്നെ വെള്ളം അവിടെ കെട്ടികിടപ്പുണ്ടായിരുന്നുവെന്നും അറിയിച്ചു. ഈ വെള്ളം വേനല്‍കാലത്ത് പ്രദേശവാസികള്‍ ഉപയോഗിക്കുന്നതാണെന്നും ഉടമ വ്യക്തമാക്കി.
Adjust Story Font
16