Quantcast

മീഡിയവണ്‍ വാര്‍‌ത്ത തുണയായി; നേര്യമംഗലത്തെ ആദിവാസികള്‍ക്ക് കുടിവെള്ളം ലഭിച്ചു

പട്ടയം ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. വൈദ്യുതി, വഴി, വീട് എന്നീ ആവശ്യങ്ങളോട് അധികൃതര്‍ ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    13 July 2018 6:38 AM GMT

മീഡിയവണ്‍ വാര്‍‌ത്ത തുണയായി; നേര്യമംഗലത്തെ ആദിവാസികള്‍ക്ക് കുടിവെള്ളം ലഭിച്ചു
X

എറണാകുളം നേര്യമംഗലത്തെ ആദിവാസികള്‍ പട്ടയം ലഭിച്ച ഭൂമിയില്‍ അനുഭവിക്കുന്ന ദുരിതത്തിന് നേരിയ ആശ്വാസം. കോളനിയില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം ആരംഭിച്ചു. വെള്ളവും വെളിച്ചവും അന്യമായിരിക്കുന്ന ആദിവാസി കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.

2016 മുതല്‍ നേര്യമംഗലത്തെ ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് പട്ടയം നേടിയ പട്ടിക വര്‍ഗ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസമാണ് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈദ്യുതിയും വെള്ളവും വഴിയുമെല്ലാം നിരാകരിക്കപ്പെട്ട ആദിവാസി കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകമാണ് വാട്ടര്‍ അതോറിറ്റിയെത്തി കുടിവെള്ള വിതരണം ആരംഭിച്ചത്.

നീണ്ട കാലത്തെ നിരാഹാര സമരത്തിന്റെ ഭാഗമായി 102 കുടുംബങ്ങൾക്കാണ് രണ്ട് വർഷം മുമ്പ് പട്ടയം അനുവദിച്ചത്. പട്ടയം ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. കിട്ടാക്കനിയായിരുന്ന കുടിവെള്ളത്തിന് താത്ക്കാലിക പരിഹാരമായെങ്കിലും

വൈദ്യുതി, വഴി, വീട് എന്നീ ആവശ്യങ്ങളോട് അധികൃതര്‍ ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്.

TAGS :

Next Story