Quantcast

കേരളാ യൂനിവേഴ്സിറ്റിയില്‍ സംവരണാടിസ്ഥാനത്തിലുള്ള അധ്യാപക നിയമന ഉത്തരവ് പുനര്‍ വിജ്ഞാപനം ചെയ്യാന്‍ നീക്കം

ഡിപ്പാര്‍ട്ട്മെന്റ് പൂളിങ് രീതിയിലേക്ക് മാറ്റണമെന്ന യുജിസി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് സര്‍വകലാശാല അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    13 July 2018 8:40 AM GMT

കേരളാ യൂനിവേഴ്സിറ്റിയില്‍ സംവരണാടിസ്ഥാനത്തിലുള്ള അധ്യാപക നിയമന ഉത്തരവ് പുനര്‍ വിജ്ഞാപനം ചെയ്യാന്‍ നീക്കം
X

കേരളാ യൂനിവേഴ്സിറ്റിയില്‍ സംവരണാടിസ്ഥാനത്തിലുള്ള അധ്യാപക നിയമന ഉത്തരവ് പുനര്‍ വിജ്ഞാപനം ചെയ്യാന്‍ നീക്കം. ഡിപ്പാര്‍ട്ട്മെന്റ് പൂളിങ് രീതിയിലേക്ക് മാറ്റണമെന്ന യുജിസി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് സര്‍വകലാശാല അറിയിച്ചു. തീരുമാനം നിയമോപദേശത്തിന് വിട്ടു. എന്നാല്‍ സംവരണം അട്ടിമറിക്കാനാണ് പുതിയ നീക്കമെന്നാണ് വിമര്‍ശനം.

ഒറ്റ തസ്തിക നിയമനത്തിലൂടെയുള്ള സംവരണാട്ടിമറി ഒഴിവാക്കാനാണ് 2013 ലെ സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 105 അധ്യാപകരുടെ നിയമ വിജ്ഞാപനം 2017 നവംബര്‍ 27ന് യൂനിവേഴ്സിറ്റി പുറത്തിറക്കിയത്. അസോ. പ്രൊഫസര്‍, അസി. പ്രൊഫ. എന്നിങ്ങനെ ഗ്രൂപ്പ് പൂളിങ്ങ് രീതിയാണ് നടപ്പിലാക്കിയത്. ഇതിലൂടെ അന്‍പതിലേറെ തസ്തികകള്‍ സംവരണ വിഭാഗങ്ങള്‍ക്ക് അവസരം ലഭിക്കുമായിരുന്നു. വിജ്ഞാപനം വന്നതു മുതല്‍ സംവരണ വിരുദ്ധ ലോബി അട്ടിമറിക്കാന്‍ നീക്കം നടത്തിയിരുന്നു. അപേക്ഷയുടെ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മാറി നിന്ന് അധ്യാപകരുള്‍പ്പെടെ നീക്കത്തിന്റെ ഭാഗമായി. സംവരണാടിസ്ഥാനത്തിലുള്ള നിയമനത്തിന് മുന്‍കൈയ്യെടുത്ത മുന്‍ വി.സി ഡോ.പി.കെ രാധാകൃഷ്ണന്‍ വിരമിച്ചതോടെ നിയമന നടപടി മരവിച്ചു.

ഇതിനിടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കാനായി യുജിസി സര്‍ക്കുലര്‍ അയച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് പൂളിങ് രീതിയാണ് അതില്‍ നിര്‍ദേശിച്ചിരുന്നത്. ഈ സര്‍ക്കുലര്‍ മറയാക്കി സൂക്ഷ്മ പരിശോധവരെ എത്തിയ നിയമന നടപടി പുനര്‍വിജ്ഞാപനം ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. യൂനിവേഴ്സിറ്റി സ്റ്റാന്‍ഡിങ് കൌണ്‍സിലില്‍ നിന്ന് നിയമോപദേശം തേടാനും തീരുമാനിച്ചു. സംവരണ അട്ടിമറി സാധ്യതയുള്ളതും നിയമകുരുക്കുള്‍ വിളിച്ചുവരുത്തുന്നതുമാണ് യൂനിവേഴ്സിറ്റിയുടെ നീക്കമെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. പുനര്‍വിജ്ഞാപനത്തിലേക്ക് സര്‍വകലാശാല നീങ്ങിയാല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകായണ് നിലവില്‍ അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍.

TAGS :

Next Story