തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്: ടി.സി മാത്യു
കെ.സി.എയില്‍ ടി.സി മാത്യു ഭാരവാഹിയായിരിക്കെ 2 കോടി 16 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു ക്രിക്കറ്റ് ഓംബുഡ്മാന്‍ ജസ്റ്റിസ് വി. രാംകുമാറിന്‍റെ കണ്ടെത്തലല്‍
കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് ടി.സി മാത്യു. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് ഓംബുഡ്സ്മാന്‍ തീരുമാനം എടുത്തത്.ഓംബുഡ്സ്മാന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ടി.സി മാത്യു വ്യക്തമാക്കി.
തനിക്കെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറഞ്ഞ ആക്ഷേപങ്ങളിലെല്ലാം തീരുമാനമെടുത്തത് കെ.സി.എ കൂട്ടായാണെന്ന് ടി.സി മാത്യു പറയുന്നു. എട്ടേകാല്‍ ലക്ഷം വീട്ടുവാടകയിനത്തില്‍ താന്‍ വെട്ടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്കായി ഒരു കെട്ടിടവും കെ.സി.എ വാടകക്ക് എടുത്തിട്ടില്ല. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് എന്ന നിലയിലാണ് കെ.സി.എയുടെ വാഹനം താന്‍ ഉപയോഗിച്ചത്. ഇതില്‍ തെറ്റില്ല.
കരാര്‍ ജോലികളില്‍ ക്രമക്കേട് നടന്നെന്ന ആരോപണവും തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അനധികൃത പാറപൊട്ടിക്കല്‍ നടന്നെന്ന ആരോപണവും ടി.സി മാത്യു തള്ളിക്കളഞ്ഞു. രാജിവെച്ച കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജും ക്രിക്കറ്റ് ഓംബുഡ്സ്മാനും തനിക്കെതിരെ വ്യാജമായി രേഖകള്‍ ഉണ്ടാക്കിയെന്നും ടി.സി മാത്യു കുറ്റപ്പെടുത്തി.
തന്‍റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി ഉണ്ടാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ടി.സി മാത്യു വ്യക്തമാക്കി. കെ.സി.എയില്‍ ടി.സി മാത്യു ഭാരവാഹിയായിരിക്കെ 2 കോടി 16 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു ക്രിക്കറ്റ് ഓംബുഡ്മാന്‍ ജസ്റ്റിസ് വി. രാംകുമാറിന്‍റെ കണ്ടെത്തല്‍.
Adjust Story Font
16