Quantcast

കാഴ്‍ചയില്ലെങ്കിലും പരസ്‍പരം കാണാനായി അവരെത്തി

പൂര്‍വ വിദ്യാര്‍ത്ഥി സംഘടനക്ക് രൂപം നല്‍കി ഇനി ഇടക്കിടെ കാണാതെ കാണാം എന്ന ഉറപ്പ് പരസ്പരം നല്‍കിയാണ് പ്രിയപ്പെട്ട കലാലയത്തിന്റെ പടി അവര്‍ ഇന്നലെ ഇറങ്ങിയത്.

MediaOne Logo

Web Desk

  • Published:

    14 July 2018 7:55 AM GMT

കാഴ്‍ചയില്ലെങ്കിലും പരസ്‍പരം കാണാനായി അവരെത്തി
X

തൃശൂര്‍ കേരള വര്‍മ കോളജില്‍ കഴിഞ്ഞ ദിവസം വേറിട്ടൊരു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടന്നു. കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ കാഴ്ച പരിമിതരായവരാണ് വീണ്ടും ഒത്തു ചേര്‍ന്നത്‍.

കേരള വര്‍മയിലെ 1994 ഡിഗ്രി ബാച്ച് വിദ്യാര്‍ത്ഥിയാണ് രന്‍ജിത്. കവിത കേട്ട് മാത്രം പഴയ സഹപാഠികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും തിരിച്ചറിഞ്ഞു രന്‍ജിതിനെ. ഇത്തരത്തില്‍ ഒരുപാട് സൌഹൃദങ്ങളുടെ കൂടിച്ചേരലായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം.

പ്രിയപ്പെട്ട അധ്യാപകരുടെ ശബ്ദവും വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ തിരിച്ചറിയുന്നു. അധ്യാപകരുടെ ശബ്ദം വീണ്ടും ഹാളില്‍ മുഴങ്ങിയപ്പോള്‍ കൈയടികളോടെയാണ് അവര്‍ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്. പ്രിയപ്പെട്ട കലാലയത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ഓരോ പൂര്‍വ വിദ്യാര്‍ത്ഥിക്കും.

ചലച്ചിത്ര താരങ്ങളായ ഇന്ദ്രന്‍സ്, സുനില്‍ സുഗത എന്നിവര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് ആശംസ നേരാനെത്തി. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനക്ക് രൂപം നല്‍കി ഇനി ഇടക്കിടെ കാണാതെ കാണാം എന്ന ഉറപ്പ് പരസ്പരം നല്‍കിയാണ് പ്രിയപ്പെട്ട കലാലയത്തിന്റെ പടി അവര്‍ ഇന്നലെ ഇറങ്ങിയത്.

TAGS :

Next Story