ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതി: പാല ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതി: പാല ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി

പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിലാണ് അന്വേഷണം

MediaOne Logo

Web Desk

  • Published:

    14 July 2018 3:20 PM

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതി: പാല ബിഷപ്പിന്റെ മൊഴി  രേഖപ്പെടുത്തി
X

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് പള്ളി വികാരിയുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. വാക്കാല്‍ മാത്രമാണ് പരാതി പറഞ്ഞെതെന്നും സഭാ നേതൃത്വത്തെ സമീപിക്കാന്‍ പാല ബിഷപ്പ് കന്യാസ്ത്രീയോട് നിര്‍ദ്ദേശിച്ചുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി. കര്‍ദ്ദിനാളിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദ്ദിനാള്‍, പാല ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരെ പീഡനവിവരം അറിയിച്ചിരുന്നു എന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടേയും മൊഴി രേഖപ്പെടുത്തിയത്. പാല ബിഷപ്പ് ഹൌസിലെത്തിയ അന്വേഷണ സംഘം ഒരു മണിക്കൂറോളം പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴി എടുത്തു. വാക്കാല്‍ മാത്രമാണ് കന്യാസ്ത്രീ പരാതി പറഞ്ഞതെന്നും സഭാ നേതൃത്വത്തെ സമീപിക്കാന്‍ ബിഷപ്പ് നിര്‍ദ്ദേശിച്ചെന്നും ഡിവൈഎസ്പി പറഞ്ഞു.

നാളെ കര്‍ദ്ദിനാളിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇനിനായി കര്‍ദ്ദിനാളിന്റെ സമയം ചോദിച്ചിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ അടക്കമുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. എന്നാല്‍ പരാതി അറിഞ്ഞിട്ടും ഇവരാരും അത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ തയ്യാറായില്ല എന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.

TAGS :

Next Story