Quantcast

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികരുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

MediaOne Logo

Web Desk

  • Published:

    19 July 2018 8:39 AM GMT

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികരുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി
X

ഓര്‍ത്തഡോക്സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല. രഹസ്യവാദം നടക്കുന്നത് ക്യാമറയില്‍ പകര്‍ത്തും. കുടംബ പശ്ചാത്തലം കണക്കിലെടുത്ത് രഹസ്യമായി വാദം പറയാന്‍ അനുവദിക്കണമെന്ന വൈദികരുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തില്ല.

അതേസമയം വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. വൈദികരായ ജോബ് മാത്യു, ജോൺസൻ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

TAGS :

Next Story