മധ്യ കേരളത്തില്‍ മഴക്ക് നേരിയ ശമനം
എന്നാല്‍ കനത്ത മഴയില്‍ വെള്ളത്തിനടിയിലായ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല
മധ്യ കേരളത്തില്‍ മഴക്ക് നേരിയ ശമനം .എന്നാല്‍ കനത്ത മഴയില്‍ വെള്ളത്തിനടിയിലായ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. കോട്ടയം ജില്ലയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ഒരാളുടെ കൂടി മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ കോട്ടയത്ത് മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
എറണാകുളം ജില്ലയില്‍ 53 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നാലായിരത്തിലധികം ആളുകളെ വിവിധ പ്രദേശങ്ങലളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചതായാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക് കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനം മേഖലയെ പൂര്‍വ്വസ്ഥിതിയിലാക്കാന് തീവ്രയത്ന പരിപാടി ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് മഴ താരതമ്യേനെ കുറവാണ് അതുകൊണ്ട് തന്നെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ ഉടന് മടക്കി അയക്കാനാകും എന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം കോട്ടയം ജില്ലയിൽ മഴക്കെടുതിക്ക് നേരിയ ശമനമുണ്ട്. ജില്ലയില്‍ ജലനിരപ്പുയര്‍ന്ന പലയിടങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.
പൂർണ്ണമായും ജലനിരപ്പ് താഴാൻ രണ്ട് ദിവസം കൂടി വേണ്ടിവരും. 150 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്. 7850 കുടുംബങ്ങളിലെ 27000 ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്. 15O വീടുകൾ തകർന്നു. ഒഴുക്കിൽ പെട്ട് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സവദേശി പ്രവീണിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഇതോടെ കോട്ടയത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. ജലനിരപ്പുയര്‍ന്ന കുട്ടനാട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. 50000ത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക്. 80000 പേര്ക്ക് ഭക്ഷണ വിതരണം നടത്തുന്നതായി ജില്ലാ ഭരണ കൂടം അറിയിച്ചു അതേ സമയം കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും ഗുരുതരമായി ബാധിച്ചു.
Adjust Story Font
16