വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 6 ടണ്‍ മത്സ്യം പിടികൂടി
നാഗപട്ടണത്ത് നിന്ന് കൊണ്ടു വന്ന മത്സ്യത്തിലാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയത്
കോഴിക്കോട് വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 6 ടണ്‍ മത്സ്യം പിടികൂടി. നാഗപട്ടണത്ത് നിന്ന് കൊണ്ടു വന്ന മത്സ്യത്തിലാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയത്. നാഗപട്ടണത്തെ ഫാക്ടറികള്‍ കേന്ദ്രീകരിച്ച്ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തേ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വടകര ദേശീയപാതയില്‍ തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ലോറി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറിയ്ക്കുള്ളില്‍ മത്സ്യമാണെന്ന് കണ്ടെത്തി. പിന്നീട് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തി. വിശദമായ പരിശോധനയ്ക്കായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചു. നാഗപട്ടണത്തു നിന്നും കണ്ണൂരിലേക്ക് കൊണ്ടു വന്ന മത്സ്യം അവിടെ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നുവെന്നായിരുന്നു ലോറി ഡ്രൈവര്‍ പൊലീസിന് നല്‍കിയ വിവരം. നാഗപട്ടണത്തെ ഐസ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് ഫോര്‍മാലിന്‍ കലര്‍ത്തുന്നത് നേരത്തെ മീഡിയവണ്‍ പുറത്ത് കൊണ്ട് വന്നിരുന്നു.
Adjust Story Font
16