Quantcast

വീഡിയോ തന്നെ സ്വഭാവഹത്യ ചെയ്യുന്നത്: ഫാദർ എബ്രഹാം വർഗീസിനെതിരെ ഇരയായ വീട്ടമ്മയുടെ പരാതി

എബ്രഹാം വർഗീസിനെതിരെ ഇരയെ തിരിച്ചറിയും വിധം പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് 228 എ വകുപ്പ് പ്രകാരം കേസെടുക്കും. വീഡിയോ അപ്‍ലോഡ് ചെയ്ത മൈത്രി എന്ന സ്ഥാപനത്തിനെതിരെയും നടപടിയുണ്ടാകും

MediaOne Logo

Web Desk

  • Published:

    20 July 2018 4:21 AM GMT

വീഡിയോ തന്നെ സ്വഭാവഹത്യ ചെയ്യുന്നത്: ഫാദർ എബ്രഹാം വർഗീസിനെതിരെ ഇരയായ വീട്ടമ്മയുടെ പരാതി
X

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിനെതിരെ ഇരയായ വീട്ടമ്മയുടെ പരാതി. തന്നെ അപമാനിക്കുന്ന പരാമർശങ്ങളുൾപ്പെട്ട വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് വീട്ടമ്മ അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. യൂ ടൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വൈദികന്‍ പിന്നീട് പിൻവലിച്ചിരുന്നു.

ഇരയായ യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള പരമാർശങ്ങൾ അടങ്ങുന്ന 12 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സന്ദേശം, യുട്യൂബ് വഴിയാണ് കേസിലെ ഒന്നാം പ്രതി ഏബ്രാഹം വർഗീസ് പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ വീഡിയോ പിന്നീട് പിൻവലിച്ചു.

വീഡിയോയിലൂടെ തന്നെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മ പരാതി നൽകിയത്. പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഏബ്രഹാം വർഗീസിനെതിരെ ഇരയെ തിരിച്ചറിയും വിധം പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് 228 എ വകുപ്പ് പ്രകാരം കേസെടുക്കും. വീഡിയോ അപ്‍ലോഡ് ചെയ്ത മൈത്രി എന്ന സ്ഥാപനത്തിനെതിരെയും നടപടിയുണ്ടാകും.

നേരത്തെ ഫാദർ എബ്രഹാം വർഗീസിന്റെയും നാലാം പ്രതി ഫാദർ ജയ്സ് കെ ജോർജിന്റെയും മുൻകൂർ ജാമ്യ ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരുന്നു. അതേ സമയം കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു ,ജോൺസൺ വി മാത്യു എന്നീവരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തളളുകയും ചെയ്തിരുന്നു.

TAGS :

Next Story