Quantcast

കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം നാളെ കേരളത്തിലെത്തും

തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    20 July 2018 8:21 AM GMT

കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം നാളെ കേരളത്തിലെത്തും
X

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുന്നത്.തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ തകര്‍ത്ത് പെയ്ത മഴയില്‍ ഏകദേശം 210 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കണമെന്ന സര്‍വ്വകക്ഷി സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തുന്നത്. രാവിലെ കൊച്ചിയിലെത്തുന്ന സംഘം 11 മണിയോടെ ആലപ്പുഴയിലെ ദുരിത ബാധിതമേഖലകള്‍ സന്ദര്‍ശിക്കും. എന്നാല്‍ കേരളത്തിനുള്ള സഹായം കേന്ദ്രസംഘം വേഗത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യതിയില്ല. നാശനഷ്ടം സംബന്ധിച്ച കേരളത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും കേന്ദ്രസഹായം പ്രഖ്യാപിക്കുക.

അതേസമയം തിങ്കാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴക്ക് കുറച്ച് ശമനമുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ കനത്ത മഴ തന്നെയാണ് ലഭിക്കുന്നത്.കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.365 ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story