ബിഷപ്പിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം ബാംഗളൂരില്‍
തെളിവുകളെല്ലാം ലഭിച്ചതിന് ശേഷം മാത്രം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശം
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം ബാംഗളൂരില്‍. കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ബാംഗളൂരില്‍ എത്തിയത്. കേസില്‍ ഇവര്‍ നിര്‍ണ്ണായക സാക്ഷികള്‍ ആയേക്കുമെന്നാണ് സൂചന.
കന്യാസ്ത്രീ ആരോപണം ഉന്നയിച്ച കാലയളവില്‍ കന്യാസ്ത്രീക്കൊപ്പം മഠത്തില്‍ താമസിച്ച രണ്ട് പേരുടെ മൊഴിയെടുക്കുന്നതിനാണ് അന്വേഷണ സംഘം ബാംഗ്ലൂരില്‍ എത്തിയത്. കന്യാസ്ത്രീമാരായിരുന്ന ഇവര്‍ ബിഷപ്പിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് സഭ വിട്ടവരാണ്. പീഡനത്തെ കുറിച്ച് കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് ചോദിച്ചറിയുവാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇന്നലെ ഒരാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടാമത്തെയാളില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സഭവിട്ട 18 പേരുടേയും മൊഴി രേഖപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവരെ നോട്ടീസ് നല്കി വിളിച്ച് വരുത്താനാണ് തീരുമാനം.
അതേസമയം തെളിവുകളെല്ലാം ശേഖരിച്ചതിന് ശേഷം മാത്രം ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് കടന്നാല് മതിയെന്നാണ് അന്വേഷണ സംഘത്തിന് മേലുദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദ്ദേശം.
Adjust Story Font
16