Quantcast

വെള്ളമില്ല; കോഴിക്കോട് മെഡിക്കല്‍കോളേജില്‍ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍

പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലാതായതോടെ രോഗികളും ബന്ധുക്കളും വലയുകയാണ്. ഭക്ഷണം കഴിച്ചതിന് ശേഷം കഴുകാനുള്ള വെള്ളം പോലും ഇല്ല.

MediaOne Logo

Web Desk

  • Published:

    21 July 2018 8:17 AM GMT

വെള്ളമില്ല; കോഴിക്കോട് മെഡിക്കല്‍കോളേജില്‍ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍
X

കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ ദുരിതത്തില്‍. ഇന്ന് പുലര്‍ച്ചെ മുതലാണ് വെള്ളം കിട്ടാതായത്. മോട്ടോര്‍ തകരാറാണ് വെള്ളമില്ലാത്തതിന് കാരണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വെള്ളം നിലച്ചത്. രോഗികള്‍ ആശുപത്രിയുടെ ചുമതലയുള്ളവരെ അറിയിച്ചെങ്കിലും രാവിലെ ശരിയാക്കാമെന്ന മറുപടിയാണ് ലഭിച്ചത്. പക്ഷെ എമര്‍ജന്‍സി വിഭാഗത്തിലടക്കം ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലാതായതോടെ രോഗികളും ബന്ധുക്കളും വലയുകയാണ്. ഭക്ഷണം കഴിച്ചതിന് ശേഷം കഴുകാനുള്ള വെള്ളം പോലും ഇല്ല. പലരും ആശുപത്രി പരിസരത്ത് നിന്ന് വെള്ളം ശേഖരിച്ച് ബക്കറ്റിലാണ് മുകളിലേക്ക് എത്തിക്കുന്നത്.

മോട്ടോര്‍ തകരാറും, പൈപ്പ് പൊട്ടിയതുമാണ് വെളളമില്ലാത്തതിന് കാരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story