Quantcast

സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസം: മോദിക്ക് മറുപടിയുമായി പിണറായി

സർവ്വകക്ഷി സംഘത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രത്തിന്റെ പൊതുതാത്പര്യത്തിന് യോജിക്കുന്ന പ്രതികരണമല്ല പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്.  

MediaOne Logo

Web Desk

  • Published:

    21 July 2018 4:47 AM GMT

സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസം: മോദിക്ക് മറുപടിയുമായി പിണറായി
X

കേരളത്തില്‍ നിന്നുള്ള സർവ്വകക്ഷി സംഘത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസമെന്നും, ഏത് വിഷയത്തിലും വിശദീകരണം നൽകാൻ തയ്യാറായിരുന്നിട്ടും അതിനുള്ള സാവകാശം പ്രധാനമന്ത്രി നൽകിയില്ലെന്നും മുഖ്യമന്ത്രി എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷൻ വിഹിതം, കസ്തൂരി രംഗൻ റിപ്പോർട്ട് തുടങ്ങി കേരളം ഉന്നയിച്ച മിക്ക കാര്യങ്ങളോടും അനുകൂലമായിട്ടായിരുന്നില്ല പ്രധാനമന്ത്രി പ്രതികരിച്ചത്. മാത്രമല്ല കേന്ദ്രഫണ്ട് കിട്ടിയിട്ടും കേരളം നടപ്പാക്കാത്ത പദ്ധതികളെ കുറിച്ച് വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനത്തിലാണ് വിമർശനങ്ങൾക്ക് മറുപടിയുള്ളത്.

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റേയും, കേന്ദ്രത്തിന് സംസ്ഥാനങ്ങളുടേയും പിന്തുണയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. കേന്ദ്രത്തിന്റെ പൊതുതാത്പര്യത്തിന് യോജിക്കുന്ന പ്രതികരണമല്ല പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. ഏത് വിഷയത്തിലും, ഏത് തരത്തിലുള്ള വിശദീകരണവും നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർവ്വകക്ഷിസംഘം തയ്യാറായിരുന്നു, എന്നാൽ അത്തരം വിശദാംശങ്ങളിലേക്ക് കടന്നുള്ള ചർച്ചക്ക് പ്രധാനമന്ത്രി സാവകാശം നൽകിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. ഭക്ഷ്യവിഹിതം ഉയർത്തണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കാത്തത് നിഷേധാത്മക സമീപനമാണ്. കോച്ച് ഫാക്ടറി നടക്കില്ല എന്ന് പറയുന്നത് കേരളത്തോടു കാണിക്കുന്ന നീതികേടാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിലും പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്തവരുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ലേഖനം അവസാനിക്കുന്നത്.

TAGS :

Next Story