Quantcast

വനവിഭവമായ മൂട്ടിപ്പഴത്തിന് വന്‍ ഡിമാന്റ്

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇഷ്ടഫലമായ മൂട്ടിപ്പഴം അടുത്തിടെയാണ് വിപണിയില്‍ ഇടം പിടിച്ചത്

MediaOne Logo

Web Desk

  • Published:

    22 July 2018 5:10 AM GMT

വനവിഭവമായ മൂട്ടിപ്പഴത്തിന് വന്‍ ഡിമാന്റ്
X

വനവിഭവമായ മൂട്ടിപ്പഴത്തിന് വിപണിയില്‍ വന്‍ ഡിമാന്റ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇഷ്ടഫലമായ മൂട്ടിപ്പഴം അടുത്തിടെയാണ് വിപണിയില്‍ ഇടം പിടിച്ചത്. 200 വരെയാണ് മൂട്ടിപ്പഴത്തിന്റെ നിലവിലെ വില.

പശ്ചിമഘട്ട മലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപ്പഴത്തിന് ചവര്‍പ്പും മധുരവും കലര്‍ന്ന രുചിയാണ്. വേനല്‍കാലത്ത് മരം പൂവിടും. കാലവര്‍ഷം കനക്കുന്നതോടെ മരം നിറയെ കായ്ക്കും. മരത്തിന്റെ തായ്ത്തടിയിലാണ് കായകള്‍ ഉണ്ടാകുക. ജൂണ്‍ - ജൂലൈ മാസത്തിലാണ് മൂട്ടിപ്പഴം പാകമാകുന്നത്. കട്ടിയുള്ള പുറന്തോടിനുള്ളിലെ മാംസളഭാഗമാണ് ഭക്ഷിക്കുക. പുറം തോട് അച്ചാറിടാന്‍ ഉപയോഗിക്കും.

മലയണ്ണാന്റെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. വിപണി വില ഇരുനൂറ് കടന്നുവെങ്കിലും ആവശ്യക്കാരേറെയാണ്. വിറ്റാമിന്റെയും പ്രോട്ടീന്റെയും അളവും മൂട്ടിപ്പഴത്തില്‍ കൂടുതലായുണ്ട്.

TAGS :

Next Story