Quantcast

മീശ പിന്‍വലിക്കരുത്; സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്ന് വിഎസ്

വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ ജനാധിപത്യവാദികളും മുന്നോട്ട് വരണമെന്നും വിഎസ്

MediaOne Logo

Web Desk

  • Published:

    22 July 2018 12:19 PM GMT

മീശ പിന്‍വലിക്കരുത്; സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്ന് വിഎസ്
X

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിച്ച തീരുമാനം എഴുത്തുകാരന്‍ ഹരീഷ് പുനപരിശോധിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ ജനാധിപത്യവാദികളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ മന്ത്രി ജി സുധാകരനും സമാന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നോവല്‍ പ്രസിദ്ധീകരണം തുടരണമെന്ന് പറഞ്ഞ മന്ത്രി മതമൌലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്തരുതെന്നും ആവശ്യപ്പെട്ടു. പൌരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് മീശ എന്ന പേരില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന നോവല്‍ ഹരീഷ് പിന്‍വലിച്ചത്. നോവലിന്റെ മൂന്ന് അധ്യായങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്.

ये भी पà¥�ें- സംഘ്പരിവാര്‍ ഭീഷണി; എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പിന്‍വലിച്ചു

ये भी पà¥�ें- എസ്. ഹരീഷിന് പിന്തുണയുമായി മന്ത്രി സുധാകരനും ചെന്നിത്തലയും 

TAGS :

Next Story