ലിനിയുടെ സേവനത്തിന്റെ പാത പിന്തുടര്‍ന്ന് സജീഷ്
സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സ് ലിനിയുടെ ഭര്‍ത്താവ് ജോലിയില്‍ പ്രവേശിച്ചു. കൂത്താളി പ്രൈമറി ആരോഗ്യകേന്ദ്രത്തില്‍ ക്ലര്‍ക്കായാണ് സജീഷിന് നിയമനം ലഭിച്ചത്.
സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സ് ലിനിയുടെ ഭര്‍ത്താവ് ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിലെ കൂത്താളി പ്രൈമറി ആരോഗ്യകേന്ദ്രത്തില്‍ ക്ലര്‍ക്കായാണ് സജീഷിന് നിയമനം ലഭിച്ചത്.
ലിനി തുറന്ന് വെച്ച പാതയിലൂടെയാണ് ഇനി സജീഷിന്‍റെ സഞ്ചാരം. ലിനി ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ സജീഷ് ജോലിയുടെ ആദ്യ ദിവസത്തിലേക്ക് കടന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്ന സജീഷ് ജോലിക്ക് പോകും മുമ്പേ ഫേസ്‍ബുക്കിലെഴുതി:
പ്രിയ സുഹൃത്തുക്കളെ, എന്നെ പേരാംബ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായി നിയമിച്ചു കൊണ്ടുളള ഉത്തരവ്...
Posted by Sajeesh Puthur on Sunday, July 22, 2018
ജീവിച്ചു കൊതി തീരാതെയാണ് രണ്ടു കുഞ്ഞു മക്കളെയും എന്നിലേൽപ്പിച്ച് കൊണ്ട് ലിനി യാത്രയായത്. ലിനിയുടെ മരണം ഞങ്ങൾക്കുണ്ടാക്കിയ ആഘാതം, ഒറ്റപ്പെടൽ, മക്കളുടെ ചോദ്യങ്ങൾ. അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കും എന്ന്. അവളുടെ ആ കത്ത്, അതിലെ വരികള്‍... അതാണെന്‍റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു. പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യകേന്ദ്രത്തില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുകയാണ്.
ലിനിയുടെ മരണത്തിന് ശേഷം കൂടെ നിന്നവര്‍, മന്ത്രിമാര്‍, ലിനിയെ പരിചരിച്ച ആശുപത്രി ജീവനക്കാര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് സജീഷ് ജോലിയില്‍ കയറിയത്. ആരോഗ്യവകുപ്പിലാണ് ജോലി എന്നതിനാല്‍ ലിനിയുടെ സേവനത്തിന്റെ പാത തുടരാന്‍ തന്നെയാണ് സജീഷിന്‍റെ തീരുമാനം.
Adjust Story Font
16