പാടങ്ങളെ രക്ഷിക്കാന്‍ ചെലവഴിച്ച തുകയ്ക്ക് ഇവര്‍ക്കാര് നഷ്ടപരിഹാരം നല്‍കും?
ദുരിതപെയ്ത്ത് മൂലമുണ്ടായ മടവീഴ്ച്ചയില്‍ 24 പാടശേഖരങ്ങളാണ് കുട്ടനാട്ടില്‍ വെള്ളത്തിനടിയിലായത്. ശേഷിക്കുന്ന 3 പാടശേഖരങ്ങളെ മടവീഴ്ചയില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷങ്ങളാണ് കര്‍ഷകര്‍ ഇതിനകം ചെലവഴിച്ചത്.
ദുരിതപെയ്ത്ത് മൂലമുണ്ടായ മടവീഴ്ച്ചയില്‍ 24 പാടശേഖരങ്ങളാണ് കുട്ടനാട്ടില്‍ വെള്ളത്തിനടിയിലായത്. ശേഷിക്കുന്ന 3 പാടശേഖരങ്ങളെ മടവീഴ്ചയില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷങ്ങളാണ് കര്‍ഷകര്‍ ഇതിനകം ചെലവഴിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും കര്‍ഷകരുടെ മുന്‍പിലില്ല.
27 പാടശേഖരങ്ങളുള്ള കുട്ടനാട്ടില്‍ 24 എണ്ണവും മട വീണ് വെള്ളത്തിനടിയിലാണ്. ശേഷിക്കുന്ന പാടങ്ങളിലെ കൃഷി സംരക്ഷിക്കാന്‍ പെടാപ്പാട് പെടുയാണ് കര്‍ഷകര്‍. ദുരിത പെയ്ത്ത് തനിനിറം കാട്ടിത്തുടങ്ങിയപ്പോള്‍ തന്നെ നടത്തിയ ഇടപെടലാണ് 3 പാടശേഖരങ്ങളെങ്കിലും രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞത്. പക്ഷെ ഇതിന് മാത്രം ലക്ഷങ്ങളുടെ ചെലവ് കര്‍ഷകര്‍ക്ക് വന്നു.
പാറപ്പൊടിയും ചാക്കുകളും നിറച്ച് മട സംരക്ഷിച്ചത് കര്‍ഷകര്‍ തന്നെ. പക്ഷെ ചെലവായ തുകയ്ക്ക് ആര് നഷ്ടം വെച്ച് തരുമെന്നാണ് കര്‍ഷകരുടെ ചോദ്യം. കൃഷി നശിച്ചവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കണക്കെ തങ്ങള്‍ക്ക് ചെലവായ തുകയുടെ പകുതിയെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഈ കര്‍ഷകരുടെ അപേക്ഷ.
Adjust Story Font
16